city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Eye Styes | കണ്ണിലെ കുരു, ശ്രദ്ധിച്ചില്ലെങ്കില്‍ കാഴ്ച തന്നെ നഷ്ടപ്പെടാം; പരിഹാരമുണ്ട്!

കൊച്ചി: (KasargodVartha) കണ്ണിലെ കുരു പലരേയും ബുദ്ധിമുട്ടിലാക്കാറുണ്ട്. കുരു അല്ലേ പൊയ്‌ക്കോളും എന്നുകരുതി അവഗണിക്കുകയാണെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളായിരിക്കും അനുഭവിക്കേണ്ടി വരിക. അശ്രദ്ധ കാരണം കണ്ണിന്റെ കാഴ്ച തന്നെ നഷ്ടപ്പെടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പലപ്പോഴും ഇന്‍ഫെക്ഷനാണ് കണ്ണില്‍ കുരുവുണ്ടാകുന്നതിന് കാരണം.

കണ്ണിലെ കുരു വേദനയുണ്ടാക്കുന്നതും കണ്ണിനു ചുറ്റും ചുവപ്പ് നിറത്തോട് കൂടി കാണപ്പെടുന്നതുമായിരിക്കും. ഇതിന്റെ ചൊറിച്ചിലും വേദനയും ഇല്ലാതാക്കുന്നതിനും ഫലപ്രദമായ ചികിത്സ ആവശ്യമാണ്. അത് എന്താണെന്ന് അറിയാം.

Eye Styes | കണ്ണിലെ കുരു, ശ്രദ്ധിച്ചില്ലെങ്കില്‍ കാഴ്ച തന്നെ നഷ്ടപ്പെടാം; പരിഹാരമുണ്ട്!


ലക്ഷണങ്ങള്‍

കണ്ണില്‍ നീര്‍ക്കെട്ട്, കണ്ണില്‍ പുകച്ചില്‍, കണ്ണുവേദന, കാഴ്ചയില്‍ അനുഭവപ്പെടുന്ന മങ്ങല്‍, കണ്‍പോളകളില്‍ ഉണ്ടാകുന്ന തടിപ്പും ചുവപ്പ് നിറവും, കണ്ണിന് ചുറ്റുമുള്ള ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ കണ്‍കുരുവിന്റെ ലക്ഷണങ്ങളാണ്. ചിലപ്പോള്‍ ഈ ചുവന്ന തടിപ്പില്‍ പഴുപ്പ് നിറഞ്ഞിട്ടുണ്ടാകാം. ഇത് പൊട്ടിയാല്‍ പഴുപ്പ് മറ്റുഭാഗങ്ങളിലേക്കും പടര്‍ന്നേക്കാം. രക്തവും പുറത്ത് വന്നേക്കാം. അതിനാല്‍ എത്രയും വേഗം ആവശ്യമായ പരിചരണം ഇതിനായി നടത്തേണ്ടതാണ്. കുരു വീണ്ടും കാണപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

കാരണം

ഉറക്കമില്ലായ്മ, നിര്‍ജലീകരണം, പോഷകക്കുറവ്, ശുചിത്വമില്ലായ്മ, എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം, കൈ കഴുകാതെ കോണ്ടാക്റ്റ് ലെന്‍സുകള്‍ മാറുന്നത്, കണ്ണിലെ മേകപ് കഴുകി കളയാതെ ഉറങ്ങുന്നത്. തുടങ്ങിയ കാര്യങ്ങളൊക്കെ കണ്‍കുരു ഉണ്ടാകാന്‍ കാരണമാകുന്നു.

കണ്ണ് വൃത്തിയായി കഴുകുക

ശുദ്ധമായ വെള്ളത്തില്‍ കണ്ണ് വൃത്തിയായി കഴുകുകയാണ് ആദ്യം വേണ്ടത്. ഇത് ഇന്‍ഫെക്ഷന്‍ കുറയ്ക്കും.

പാര്‍സ്ലി ഇല

പാര്‍സ്ലി ഇല ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാവുന്നതാണ്. ഒരു ചെറിയ കപില്‍ പാര്‍സ്ലി ഇല എടുക്കുക. വെളളം ഒരു കപ്പ്, അല്‍പം പഞ്ഞി എന്നിവയാണ് ഇതിന് ആവശ്യമുള്ള സാധനങ്ങള്‍. അല്‍പം വെള്ളം ചൂടാക്കി അതില്‍ പാര്‍സ്ലി ഇല ഇട്ട് വെയ്ക്കുക. തണുത്തതിനു ശേഷം ഇതില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വെയ്ക്കുക. ഇത് രണ്ട് ദിവസം തുടര്‍ചയായി ചെയ്താല്‍ കണ്ണിലെ കുരു ഇല്ലാതാവുന്നു.

പേരയില പ്രയോഗം

പേരയില ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാം. രണ്ടോ മൂന്നോ പേരയില വെള്ളത്തിലിട്ട് തിളപ്പിച്ച് കോടന്‍ ഉപയോഗിച്ച് കണ്ണിനു മുകളില്‍ അല്‍പസമയം വെയ്ക്കുക. ഇത് കണ്ണിലെ കുരുവിനെ മാറ്റുന്നു.

സവാള കൊണ്ട് മാറ്റാം

കണ്ണിലെ കുരുവിന് നല്ലൊരു പരിഹാരമാര്‍ഗമാണ് സവാള എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സവാള അരിഞ്ഞ് അതില്‍ ഒരു കഷ്ണം എടുത്ത് കണ്ണിനു മുകളില്‍ വെയ്ക്കുന്നത് കണ്ണിലെ കുരുവിനെ പരിഹരിക്കും.

ടീ ബാഗ് ഉപയോഗിക്കാം

ഹെര്‍ബല്‍ ടീ ബാഗ് ഉപയോഗിച്ച് കണ്ണിലെ കുരു മാറ്റാം. ഹെര്‍ബല്‍ ടീ ബാഗ് അല്‍പം ചൂടാക്കി കണ്ണിനു മുകളില്‍ വെയ്ക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങും ഇത്തരത്തില്‍ കണ്ണിലെ കുരുവിന് പരിഹാരമാണ്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി മുറിച്ച് കണ്ണിനു മുകളില്‍ വെയ്ക്കാം. ഇത് കണ്ണിലെ കുരുവിനെ എന്നന്നേക്കുമായി മാറ്റുന്നു.

Keywords: Home remedies for eye styes include, Kochi, News, Home Remedies, Eye Styes, Health, Health Tips, Doctors, Warning, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia