city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Women's day | ലോകത്തിലെ എല്ലാ വനിതകള്‍ക്കുമായി ഒരു ദിവസം! അതാണ് അന്താരാഷ്ട്ര വനിതാ ദിനം; വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ വനിതകള്‍ നേടിയ വിജയത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്‌

കൊച്ചി: (KasargodVartha) ലോകത്തിലെ എല്ലാ വനിതകള്‍ക്കുമായി ഒരു ദിവസം എന്ന ആശയത്തില്‍ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. എല്ലാ വര്‍ഷവും മാര്‍ച് എട്ടാം തീയതിയാണ് വനിതാ ദിനം ആചരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ വനിതകള്‍ നേടിയ വിജയത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം.

1857 മാര്‍ച് എട്ടിന്, ന്യൂയോര്‍കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയര്‍ത്തി. അത് ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Women's day | ലോകത്തിലെ എല്ലാ വനിതകള്‍ക്കുമായി ഒരു ദിവസം! അതാണ് അന്താരാഷ്ട്ര വനിതാ ദിനം; വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ വനിതകള്‍ നേടിയ വിജയത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്‌


ചരിത്രപരമായ ഒരുപാട് ഓര്‍മകളാണ് ഈ ദിനത്തിന് പിന്നിലുള്ളത്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും ശക്തിയും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ ഓര്‍മയാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് വഴിയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം (Empowerment) ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം (Gender Equality), ലിംഗനീതി തുടങ്ങിയ ആശയങ്ങള്‍ ഇതുമായി ബന്ധപെട്ടു ഉയര്‍ത്തിപ്പിടിക്കാറുണ്ട്. വിവേചനവും (Discrimination) അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

1857 മാര്‍ട്, എട്ടിന്, ന്യൂയോര്‍കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവും വളരെ പെട്ടെന്നാണ് ലോകമാകെയുള്ള സ്ത്രീകള്‍ ഏറ്റെടുത്തത്. വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുവാന്‍ ഇത് ധൈര്യം പകര്‍ന്നു. അമേരികയില്‍ അമേരികന്‍ സോഷ്യലിസ്റ്റ് പാര്‍ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യ വനിതാദിനാചരണം നടന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോര്‍കില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ വനിതകളുടെ ഓര്‍മക്ക് വേണ്ടിയാണ് വനിതാദിനാചരണം നടത്തുന്നത്.

1910 ല്‍ കോപ്പന്‍ ഹേഗനില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സമ്മേളനത്തില്‍ വനിതാദിനം സാര്‍വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ വനിതാ വിഭാഗം അധ്യക്ഷയും പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിന്‍ ആണ് ഇതിനു മുന്‍കൈ എടുത്തത്. അന്ന് 17 രാജ്യങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോള്‍ തന്നെ അംഗീകാരം നല്‍കി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം, 1911 മാര്‍ച് എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. ഇതനുസരിച്ച് 1911 മാര്‍ച് 19നു ജര്‍മനിയും സ്വിറ്റ്‌സര്‍ലാന്റും ഉള്‍പെടെ ഉള്ള രാജ്യങ്ങള്‍ വനിതാദിനം ആചരിച്ചു.

1917 മാര്‍ച് എട്ടിന് റഷ്യയില്‍ നടത്തിയ വനിതാദിനപ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയില്‍ മാര്‍ച് എട്ട് ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ്. 1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.

ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരു പരിപാടിയായി രൂപംകൊണ്ട ഇത് പില്‍ക്കാലത്ത് രാഷ്ട്രീയഭേദമന്യേ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടിയായി വളര്‍ന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു പല രാജ്യങ്ങളിലും വിവിധ ആചാര അനുഷ്ടാനങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇറ്റലിയില്‍, പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് മഞ്ഞ മിമോസ പുഷ്പങ്ങള്‍ നല്‍കുന്നത് പതിവാണ്. റഷ്യയിലും അല്‍ബേനിയയിലും ചോക്ലേറ്റു കൂടി ഉപഹാരമായി കൊടുക്കാറുണ്ട്.

Keywords: History of International Women's Day, Kochi, News, International Women's Day, Education, Protest, Women, Celebration, Conference, Kerala News.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia