city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Holi History | എന്തിനാണ് നിറങ്ങള്‍ വാരിപൂശി ഹോളി ആഘോഷിക്കുന്നത്? കൃഷ്ണനും രാധയും തമ്മിലുള്ള അടങ്ങാത്ത പ്രണയത്തിന്റെ ആ കഥ അറിയാം

കൊച്ചി: (KasargodVartha) നിറങ്ങള്‍ വാരി വിതറിയും പരസ്പരം നിറങ്ങള്‍ പുരട്ടിയും സ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ ശത്രുത അകലുമെന്ന വിശ്വാസമുള്ളതിനാല്‍ ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നുണ്ട്. കേരളത്തില്‍ അത്ര വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെടാറില്ലെങ്കിലും മറ്റ് ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഹോളിക്ക് വലിയ പ്രാധാന്യമുള്ളത്.

ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ ഹോളി 'വസന്തോത്സവം' ആയി ആഘോഷിക്കപ്പെടുന്നു. ഹിന്ദു കലന്‍ഡര്‍ അനുസരിച്ച് ഫാല്‍ഗുനമാസത്തിലെ പൗര്‍ണമിയാണ് ഹോളി. പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാര്‍ഥ ഹോളി ദിവസം. ഇത് ഫെബ്രുവരിയുടെ അവസാനമോ മാര്‍ചിന്റെ ആദ്യമോ ആണ് വരുന്നത്. ഈ വര്‍ഷം മാര്‍ച് 25 നാണ് ഹോളി എത്തിയിരിക്കുന്നത്.

പഞ്ചാബില്‍, 'ഹോള മൊഹല്ല'

മാര്‍വാടികളും പഞ്ചാബികളും ഗുജറാതികളുമാണ് ഹോളി ആഘോഷത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ, ഡെല്‍ഹി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷിക്കാത്തവര്‍ തന്നെ ചുരുക്കമാണെന്ന് പറയാം.

ദക്ഷിണേന്‍ഡ്യയില്‍, ആളുകള്‍ ഹോളിയില്‍ സ്‌നേഹത്തിന്റെ ദൈവമായ കാമദേവനെ ആരാധിക്കുന്നു. പഞ്ചാബില്‍, 'ഹോള മൊഹല്ല' എന്ന പേരിലാണ് ആഘോഷം. ഈ ദിവസം ആളുകള്‍ അവരുടെ ആയോധന കലകള്‍ ആളുകള്‍ മുമ്പില്‍ പ്രകടിപ്പിക്കും. രാജസ്താന്‍ നഗരമായ ഉദയ്പൂരിലെ ഹോളി ആഘോഷങ്ങളും ലോക പ്രശസ്തമാണ്.

നിറങ്ങള്‍ കൊണ്ടുള്ള ആഘോഷത്തിന് മധുരവും

നിറങ്ങള്‍ കൊണ്ടുള്ള ആഘോഷം കൂടാതെ, ഈ ദിവസം, ആളുകള്‍ മധുരം നിറഞ്ഞതും സ്വാദിഷ്ടവുമായ പലഹാരങ്ങള്‍ കഴിക്കുകയും പങ്കുവെക്കുകയും ചെയ്യും. പരമ്പരാഗതമായ തണ്ടായി, ഗുജ്ജിയ, മാല്‍പുവ, പുരാന്‍ പോളി, ഭാംഗ് എന്നിവ ഹോളി സമയത്തെ സാധാരണ പാനീയങ്ങളായും ഭക്ഷണങ്ങളായും ഉത്തരേന്‍ഡ്യയില്‍ പങ്കുവെക്കപ്പെടുന്നു.

ഹോളിയില്‍ വളരെ പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നാണ് മഥുര. മഥുര ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി അറിയപ്പെടുന്നതിനാല്‍, മഹത്തായ ഹോളി ആഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകമെമ്പാടുമുള്ള ആളുകള്‍ മഥുരയിലെത്താറുണ്ട്. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ആളുകള്‍ പൂക്കളും നിറങ്ങളും ഉപയോഗിച്ച് ആഘോഷങ്ങളില്‍ പങ്കുചേരുന്നു. 'ലാത്ത് മാര്‍ ഹോളി' ആഘോഷിക്കുന്ന ബര്‍സാനയാണ് മറ്റൊരു പ്രശസ്തമായ സ്ഥലം. ഇവിടെ സ്ത്രീകള്‍ പുരുഷന്മാരെ വടികൊണ്ട് അടിക്കുന്ന ഒരു പാരമ്പര്യവുണ്ട്. ഈ സമയം, പുരുഷന്മാര്‍ പരിച കൊണ്ട് സ്വയം സംരക്ഷിക്കുന്നു.

ഇന്‍ഡ്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കര്‍ഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാല്‍ പിന്നീട് അതു പൂര്‍ണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട് കഥകള്‍. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ. ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ട്.

ഐതിഹ്യങ്ങള്‍

രാധാ-കൃഷ്ണ പ്രണയകാലം: കൃഷ്ണനും അമ്പാടി ഗോപസ്ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ ഒരു കഥ. ബാലനായ കൃഷ്ണന്‍ തനിക്ക് മാത്രം കാര്‍മേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നും രാധയും മറ്റു ഗോപസ്ത്രീകളും വെളുത്തിരിക്കുന്നതും വളര്‍ത്തമ്മയായ യശോദയോട് ചോദിച്ചു. ഈ സമയം, യശോദ കൃഷ്ണന്റെ സങ്കടം മാറ്റാന്‍ ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത് കൃഷ്ണന് ഇഷ്ടമുള്ള നിറങ്ങള്‍ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്. കൃഷ്ണന്‍ അങ്ങനെ ചെയ്തു. ഹോളിയില്‍ നിറങ്ങള്‍ വാരിവിതറുന്നത് കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം.

ഹോളിഗയുടെ കഥ: എങ്കിലും കൂടുതല്‍ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്ന് വിശ്വസിക്കുന്നു. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരി 'ഹോളിഗ'യില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ കിട്ടിയതെന്നാണ് ആ കഥ.

പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരംകൊണ്ട് ഭഗവാന്‍ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്ന് വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാല്‍ തന്റെ അഞ്ചുവയസുകാരനായ മകന്‍ പ്രഹ്ലാദനെ മാത്രം അയാള്‍ക്ക് ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദന്‍. വിഷ്ണുവിന്റെ ഉത്തമഭക്തന്‍. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ച് പ്രഹ്ലാദന്‍ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് പ്രഹ്ലാദനെ വധിക്കാന്‍ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാല്‍ വിഷ്ണുവിന്റെ ശക്തിയാല്‍ ആര്‍ക്കും അവനെ ഒന്നും ചെയ്യാനായില്ല.

ഒടുവില്‍, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യര്‍ഥിച്ചു. അഗ്‌നിദേവന്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്‌നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്ക് കിട്ടിയിരുന്നു. അവര്‍ പ്രഹ്ലാദനെയും കൈകളിലെടുത്ത് അഗ്‌നിയിലേക്കിറങ്ങി. എന്നാല്‍, ഒറ്റയ്ക്ക് തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിന് ശക്തിയുണ്ടാവൂവെന്നവര്‍ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പ്രഹ്ലാദന്‍ ചെറിയൊരു പൊള്ളല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയില്‍ വെന്തുമരിക്കുകയും ചെയ്തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേല്‍ നന്മ വിജയം നേടിയത് ആഘോഷിക്കാന്‍ ഹോളിയുമായി ബന്ധപ്പെട്ട് ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.

Holi History | എന്തിനാണ് നിറങ്ങള്‍ വാരിപൂശി ഹോളി ആഘോഷിക്കുന്നത്? കൃഷ്ണനും രാധയും തമ്മിലുള്ള അടങ്ങാത്ത പ്രണയത്തിന്റെ ആ കഥ അറിയാം

കാമദേവന്റെ ത്യാഗം: പരമശിവനുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥയുള്ളത്. ബ്രഹ്മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കല്‍, ദക്ഷന്‍ തന്റെ കൊട്ടാരത്തില്‍ വലിയൊരു യാഗം നടത്തി. എന്നാല്‍ മകളെയും ഭര്‍ത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല. തന്റെ അച്ഛന്റെ കൊട്ടാരത്തില്‍ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ് സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്തേക്ക് എത്തി. എന്നാല്‍ അവിടെ തന്റെ ഭര്‍ത്താവിനെ അപമാനിക്കുന്നതായി സതിക്ക് തോന്നി. ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്തെത്തി അപമാനിതയായതില്‍ മനം നൊന്ത് സതി യാഗാഗ്‌നിയില്‍ ചാടി മരിച്ചു. ഇതറിഞ്ഞ ശിവന്‍ കോപത്താല്‍ വിറച്ച് തന്റെ ഭൂതഗണങ്ങളെ അയച്ച് യാഗവേദി മുഴുവന്‍ നശിപ്പിച്ചു.

എന്നിട്ടും കോപം തീരാതെ ശിവന്‍ കഠിനമായ തപസ് ആരംഭിച്ചു. തപസിന്റെ ശക്തിയാല്‍ ലോകം തന്നെ നശിക്കുമെന്ന് മനസ്സിലാക്കിയ ദേവന്‍മാര്‍ കാമദേവനെ സമീപിച്ച് ശിവന്റെ തപസ് മുടക്കാന്‍ അപേക്ഷിച്ചു. സതിയുടെ പുനര്‍ജന്മമായ പാര്‍വതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവന്റെ തപസ് നടക്കുന്ന സ്ഥലത്തെത്തി മറഞ്ഞിരുന്ന് കാമദേവന്‍ കാമാസ്ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവന്‍ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട് തെറ്റുമനസ്സിലാക്കിയ ശിവന്‍ കാമദേവന് അനശ്വരത്വം നല്‍കുകയും ചെയ്തു. ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി തന്റെ തന്നെ ജീവിതം സമര്‍പിച്ച കാമദേവന്റെ സ്മരണയിലും ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്.

Keywords:
News, Kerala, Kerala-News, Top-Headlines, Sikh Festival, Hola Mohalla, Malayalam-News, Myth, History, Specialties, Holi, Punjab, Celebrations, Delhi, Radha and Krishna, Festival, Narasimha, Hiranyakashipu, Vishnu, Evil, Love, Goodness, History and Specialties of Holi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia