Crops Harvested | ഹൈ - ടെക് ഓപ്പണ്‍ പ്രെസിഷന്‍ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി
Feb 7, 2024, 19:17 IST
കാസര്‍കോട്: (KasargodVartha) കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ കീഴിലുള്ള ഹൈ - ടെക് ഓപ്പണ്‍ പ്രെസിഷന്‍ ഫാര്‍മിംഗ് എന്ന പദ്ധതിയുടെ ഭാഗമായി മധുര്‍ കൃഷി ഭവന്റെ കീഴില്‍ പട്ല പച്ചക്കറി ക്ലസ്റ്ററിലെ അഷ്‌റഫ്, മുസ്തഫ എന്നിവര്‍ ചെയ്ത 2.5 ഏക്കര്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു.
പച്ചക്കറി വികസന പദ്ധതിയുടെ കീഴില്‍ പട്ല പച്ചക്കറി ക്ലസ്റ്ററില്‍ 3 ഏക്കര്‍ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ കര്‍മ്മവും എം.എല്‍.എ നിര്‍വ്വഹിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രാഘവേന്ദ്ര പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, മധൂര്‍ ഗ്രാമപഞ്ചായത്ത് അംഗം നസീറ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി പി. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. മധൂര്‍ കൃഷി ഓഫീസര്‍ ബി.എച്ച്.നഫീസത്ത് ഹംഷീന സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മധുസൂദനന്‍ നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, NA Nellikkunnu MLA, Hi-Tech, Open Precision, Vegetable Crops, Harvested, MLA, Hi-tech open precision of vegetable crops harvested.