city-gold-ad-for-blogger
Aster MIMS 10/10/2023

Heel Pain? | അസഹനീയമായ ഉപ്പൂറ്റി വേദനയാല്‍ പുളയുകയാണൊ? വഴിയുണ്ട്!

കൊച്ചി: (KasargodVartha) ദീര്‍ഘസമയം നില്‍ക്കുന്നവരിലും കൂടുതലായി പടികള്‍ കയറി ഇറങ്ങുന്നവരിലും ശരീരഭാരം കൂടിയവരിലും ഉണ്ടാകുന്ന നീര്‍ക്കെട്ടാണ് ഉപ്പൂറ്റി വേദന (Heel Pain) അഥവാ പ്ലാന്‍റാർ ഫേഷ്യറ്റിസ് (Plantar fasciitis). രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അസഹ്യ വേദന അനുഭവപ്പെടുകയും കുറച്ചു നടക്കുമ്പോള്‍ അല്‍പം ആശ്വാസം ലഭിക്കുകയും ചെയ്യാം.

പുരുഷന്മാരിലും അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും സൈനികരിലും ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ഈ വേദനകൊണ്ട് ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്. 30 വയസ് കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും അസുഖം കണ്ടുവരുന്നത്. 40 മുതല്‍ 50 വയസുവരെയുള്ളവരില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. വളരെ അപൂര്‍വമായി 25 വയസുള്ളവരിലും ഈ രോഗം കണ്ടുവരുന്നു.

അതേസമയം, കാലിന്റെ പുറകിലെ ചില പേശികള്‍ ചേര്‍ന്നുണ്ടാകുന്ന ആകിലസ് ടെന്‍ഡന്‍ (Achilles Tendon) അസ്ഥിയുമായിച്ചേരുന്ന ഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ടും ഉപ്പൂറ്റി വേദനയായി അനുഭവപ്പെടാം. ഉപ്പൂറ്റിയുടെ പുറകുഭാഗത്തായും വേദന ഉണ്ടാകാം. ഇതിനു കാരണം റിട്രോ കാല്‍കെനിയല്‍ ബര്‍സായിറ്റിസ് (Retrocalcaneal Bursitis) ആണ്. ഒരുപാട് ഇറുകിയ ഷൂസ് ധരിക്കുന്നവരിലാണ് കൂടുതലായി കാണുന്നത്.


Heel Pain? | അസഹനീയമായ ഉപ്പൂറ്റി വേദനയാല്‍ പുളയുകയാണൊ? വഴിയുണ്ട്!

 

വ്യായാമത്തിലൂടെ വേദന മാറ്റാം

ഏറ്റവും പ്രധാനം വ്യായാമം തന്നെയാണ്. രാവിലെ എണീറ്റു നടന്ന് തുടങ്ങുന്നതിനു മുന്‍പ് കട്ടിലില്‍ കാല്‍മുട്ട് നിവര്‍ത്തി ഇരിക്കുക. ഒരു തോര്‍ത്തോ ഷോളോ ഉപയോഗിച്ച് കാല്‍പാദം 10-15 സെകന്‍ഡ് സമയത്തേക്ക് മുകളിലേക്ക് വലിച്ചു പിടിച്ചു നിര്‍ത്തണം. ഈ വ്യായാമം ഓരോ കാലിലും 10 തവണ ആവര്‍ത്തിക്കുക. എണീറ്റു നിന്നുകൊണ്ട്, ഉപ്പൂറ്റി മുകളിലേക്കുയര്‍ത്തി കുറച്ചു സമയം നില്‍ക്കുക, അതിനുശേഷം കാല്‍വിരലുകളില്‍ നില്‍ക്കാം. ഈ വ്യായാമവും പലതവണ തുടരുക. ചൂടുവെള്ളത്തില്‍ 10 മിനിറ്റ് കാല്‍ മുക്കിവച്ച ശേഷം ഒരു മിനിറ്റ് തണുത്ത വെള്ളത്തില്‍ കാല്‍ വയ്ക്കുക. ഇതും വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതും പല തവണ തുടരാം. സ്ഥിരമായി നിന്നു ജോലി ചെയ്യുന്നവര്‍ക്ക്, ഷൂവിന് ഉള്ളിലായി സിലികോണ്‍ (Silicone) കൊണ്ടുള്ള ഹീല്‍കപ് (Heel Cup) ഉപയോഗിക്കുന്നത് വേദനയ്ക്ക് ആശ്വാസം നല്‍കും.

അതേസമയം, ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണരുത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ണമായി മാറി ഒടുവില്‍ കാല്‍ നിലത്തുവെക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വേദനയായി അത് മാറും. നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണിത്. എന്നാല്‍, ഏറെ വൈകി ചികിത്സിക്കുമ്പോള്‍ വേദന മാറാന്‍ കാലതാമസമെടുക്കും.

മറ്റ് രോഗങ്ങളെപ്പോലെ രക്തപരിശോധനയിലോ എം ആര്‍ ഐ സ്‌കാനിങ്ങിലൂടെയോ ഇത് കണ്ടെത്താന്‍ സാധിക്കില്ല. ഉപ്പൂറ്റിയിലും മസില്‍ തുടങ്ങുന്ന ഭാഗത്തും ചെറിയ വേദന ഉണ്ടാകും. ആ ഭാഗം അമര്‍ത്തുമ്പോള്‍ നല്ല വേദനയുണ്ടാകും. ഇങ്ങനെയാണ് ഈ രോഗത്തെ ക്ലിനികലി തിരിച്ചറിയുന്നത്. മരുന്നുകൊണ്ടും കൃത്യമായ വ്യായാമം കൊണ്ടുമാണ് ഈ അസുഖത്തെ ഇല്ലാതാക്കാന്‍ സാധിക്കുക. അതിനാല്‍ നല്ലൊരു ആരോഗ്യവിദഗ്ധനെ കണ്ട് അസുഖത്തിന് ചികിത്സിക്കേണ്ടതാണ്.

Keywords:
News, Kerala, Kerala-News, Health-News, Plantar Fascistic, Lifestyle, Top-Headlines, Heel Pain, Home, Remedies, Exercises, Causes, Symptoms, Heel pain; Home remedies and exercises.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL