city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Fasting | ആരോഗ്യത്തിന് മാത്രമല്ല, വ്യക്തിത്വവികാസത്തിനും ഏറെ ഫലപ്രദം; റമദാന്‍ നോമ്പ് തുറമുതല്‍ അത്താഴംവരെ

കൊച്ചി: (KasargodVartha) കടുത്ത വേനല്‍ചൂടില്‍ വ്രതനാളുകളുടെ പുണ്യവുമായി റമദാന്‍ എത്തുമ്പോള്‍ ഉപവാസത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കുന്നത് ശരിയായ രീതിയില്‍ ആരോഗ്യം പരിപാലിക്കുന്നതിന് മുതല്‍കൂട്ടാകും. എല്ലാ മതവിഭാഗങ്ങളിലും ഉപവാസമുണ്ടെങ്കിലും റമദാനിലെ നോമ്പ് വ്യക്തിത്വവികാസത്തിനും ഏറെ ഫലപ്രദമാണ്. മദാന്‍ മാസത്തില്‍ പകല്‍ ഉപവസിക്കുമ്പോള്‍ ശരീരത്തിലെ അടിസ്ഥാന ഉപാപചയപ്രവര്‍ത്തനങ്ങളുടെ വേഗം കുറയുകയും ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് നീക്കുകയും ചെയ്യുന്നു.

റമദാന്‍ കാലത്ത് നിര്‍ബന്ധമാക്കേണ്ടവ ഭക്ഷണം പാകംചെയ്യുമ്പോള്‍ ജീരകം, ഉലുവ എന്നിവ ഉള്‍പെടുത്താന്‍ മറക്കരുത്. നോമ്പ് എടുക്കുമ്പോള്‍ സാധാരണയായി ഉണ്ടാകുന്ന വായുക്ഷോഭം, വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇവ.

പകല്‍ ആഹാരവും വെള്ളവും ഉപേക്ഷിച്ചശേഷം നോമ്പുതുറക്കുമ്പോള്‍ ഊര്‍ജം പകരുന്നതും അന്നജം കൂടുതല്‍ ലഭിക്കുന്നതുമായ പദാര്‍ഥങ്ങളാണ് കഴിക്കേണ്ടത്. വ്രതകാലത്ത് ആരോഗ്യം നിലനിര്‍ത്താന്‍ രുചികരവും ആരോഗ്യദായകവുമായ ഒരു മെനു അറിയാം:

ഈത്തപ്പഴം: ശരീരത്തിനാവശ്യമായ ഊര്‍ജം പകരുന്ന പ്രകൃതിദത്ത പഞ്ചസാര, ധാതുക്കളായ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, അയേണ്‍ എന്നിവയും ധാരാളം നാരുകളും അടങ്ങിയിട്ടുള്ള ഈത്തപ്പഴം പ്രവാചകന്‍ മുഹമ്മദിന്റെ കാലംമുതല്‍ നോമ്പുതുറക്കുന്നതിന് കഴിക്കാറുള്ളതാണ്. കൂടെ ഉണക്കിയ അത്തിപ്പഴം, മുന്തിരി, പ്ലം, ആപ്രിക്കോട് തുടങ്ങിയവയും ഇഫ്താറിന് കഴിക്കാം. ഇവയെല്ലാം ശരീരത്തിനാവശ്യമായ പോഷകങ്ങളും നാരുകളും പ്രധാനം ചെയ്യുന്നവയാണ്.

പാനീയങ്ങള്‍: നോമ്പുതുറക്കുശേഷം ധാരാളം വെള്ളം, തണ്ണിമത്തന്‍പോലെ ജലാംശം കൂടുതലുള്ള പഴങ്ങള്‍, പച്ചക്കറികള്‍, സൂപുകള്‍ എന്നിവ ഉപയോഗിക്കുന്നത് അടുത്ത ദിവസംകൂടി വ്രതമെടുക്കാനുള്ള ഊര്‍ജമാണ് ശരീരത്തിന് നല്‍കുക.

നോമ്പുതുറക്ക് ഈത്തപ്പഴവും പഴച്ചാറുകളും കഴിക്കുന്നത് ശരീരത്തില്‍ താഴ്ന്ന നിലയിലായ രക്തത്തിലെ ഗ്ലൂകോസിന്റെ അളവിനെ സാധാരണ ഗതിയിലേക്ക് എത്തിക്കും. സൂപും പഴച്ചാറുകളും ജലാംശം നിലനിര്‍ത്തുകയും ശരീരത്തിലെ ധാതുഘടകങ്ങളെ സന്തുലിതമായി നിലനിര്‍ത്തുകയും ചെയ്യും.

പാല്‍, പഴങ്ങള്‍ എന്നിവയടങ്ങിയ പാനീയങ്ങള്‍ പ്രകൃതിദത്ത പഞ്ചസാരയും പോഷകങ്ങളും നല്‍കുന്നവയാണ്. അതുകൊണ്ട് നോമ്പുതുറക്കാന്‍ ഇത്തരം പാനീയങ്ങള്‍ നല്ലതാണ്. എന്നാല്‍, പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല. കൂടുതല്‍ കലോറിയോ പഞ്ചസാരയോ ശരീരത്തിന് നല്‍കാതെ ശുദ്ധമായ വെള്ളം ധാരാളം കുടിക്കുന്നതാണ് ഉചിതം.

Ramadan Fasting | ആരോഗ്യത്തിന് മാത്രമല്ല, വ്യക്തിത്വവികാസത്തിനും ഏറെ ഫലപ്രദം; റമദാന്‍ നോമ്പ് തുറമുതല്‍ അത്താഴംവരെ

പഴങ്ങള്‍: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പരമ്പരാഗതമായി നോമ്പുതുറക്ക് ഉപയോഗിച്ചിരുന്നത് പഴങ്ങളാണ്. സീസണല്‍ പഴങ്ങളായ മാങ്ങ, പപായ, തണ്ണിമത്തന്‍, ഓറന്‍ജ്, മാതളം, പൈനാപിള്‍, വാഴപ്പഴം എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രകൃതിദത്ത പഞ്ചസാര, വിറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയടങ്ങിയ പഴങ്ങള്‍ ഊര്‍ജത്തിന്റെ സ്രോതസാണ്.

വറുത്തും പൊരിച്ചതുമായ സ്‌നാക്‌സ്: ഇഫ്താര്‍ വിരുന്നുകളില്‍ എണ്ണയില്‍ പൊരിച്ചെടുത്ത പലഹാരങ്ങളും മധുരപലഹാരങ്ങളും ദഹനത്തെ മോശമായി ബാധിക്കും. സമോസ, കട്‌ലറ്റ് തുടങ്ങിയ എണ്ണ പലഹാരങ്ങള്‍ക്ക് പകരം ഉണങ്ങിയ പഴങ്ങളും ആവിയില്‍ വേവിച്ച പലഹാരങ്ങളും ഉപയോഗിക്കാം.

വേനല്‍കാലത്തെ വ്രതകാലത്ത് മിക്കവരും നേരിടുന്ന ആരോഗ്യപ്രശ്‌നം നിര്‍ജലീകരണമാണ്. അതിനാല്‍ ഈ കാലത്ത് ചായ, കാപി എന്നിവ ഒഴിവാക്കാം.

Keywords:
 News, Kerala, Kerala-News, Top-Headlines, Ramadan,Lifestyle, Iftaar, Lifestyle, Festival, Healthy Food, Health, Ramadan, Fasting, Drinks, Water, Fruits, Healthy Food of Ramadan fasting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia