city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Curd Benefits | അമിത ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ? തൈര് കഴിക്കുന്നത് ശീലമാക്കൂ!

കൊച്ചി: (KasargodVartha) പാലും മറ്റ് പാലുല്‍പന്നങ്ങളും പോലെ തൈരിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്നും അതിനാല്‍ ദിവസവും ഒരു നേരം തൈര് കഴിക്കുന്നത് ശീലമാക്കണമെന്നും ഡോക്ടര്‍മാര്‍ പറയാറുണ്ട്.

ഭക്ഷണത്തിന് ശേഷം, തൈര് കഴിക്കുന്നത് ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കുന്നു. കാരണം ഉയര്‍ന്ന അളവില്‍ പ്രോബയോടിക് ബാക്ടീരിയകള്‍ (Probiotic Bacteria) അടങ്ങിയിരിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളാണ്. മാത്രമല്ല, അസിഡിറ്റിയും (Acidity) മറ്റ് ദഹന പ്രശ്‌നങ്ങളും അകറ്റുന്നതിനും ശരീരത്തെ തണുപ്പിക്കാനും സഹായിക്കുന്നു.

യോനിയിലെ അണുബാധ തടയുന്നതിനും തൈര് സഹായകമാണ്. സ്ത്രീകള്‍ തൈര് കഴിക്കുന്നതിന്റെ ഒരു ഗുണം യീസ്റ്റ് (Yeast) അണുബാധയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നുവെന്നതാണ്. തൈരിലെ ലാക്ടോബാസിലസ് ബാക്ടീരിയയാണ് (Lactobacillus bacteria) യോനിയിലെ യീസ്റ്റ് ബാലന്‍സ് തടയുന്നതിന് സഹായിക്കുന്നത്. തൈരിലെ മഗ്‌നീഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഗുണം ചെയ്യും.

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (Irritable Bowel Syndrome) മൂലമുണ്ടാകുന്ന മലബന്ധം, വയറുവേദന തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ തടയാനും പ്രോബയോടിക്‌സ് സഹായിക്കുന്നു. ഉദരത്തിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇന്‍സുലിന്‍ (Insulin) പ്രതിരോധം കുറയ്ക്കാനും തൈര് സഹായിക്കും.

തൈര് കോര്‍ടിസോള്‍ (Cortisol) അല്ലെങ്കില്‍ സ്റ്റിറോയിഡ് ഹോര്‍മോണുകളുടെ (Steroid Hormones) ഉത്പാദനം കുറയ്ക്കുന്നതിനാല്‍ അമിതവണ്ണത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് തൈരിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ്.

പ്രോടീന്‍ ധാരാളമടങ്ങിയ തൈര്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂകോസ് (Glucose) നില കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ഉച്ചഭക്ഷണത്തിനൊപ്പം തൈര് കഴിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നും വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ഇത് ദഹനത്തെ സഹായിക്കുകയും മൈക്രോബയോടയെ (Microbiota) സന്തുലിതമാക്കാന്‍ സഹായിക്കുന്ന പ്രോബയോടിക്‌സ് നല്‍കുകയും ചെയ്യുന്നു.


Curd Benefits | അമിത ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ? തൈര് കഴിക്കുന്നത് ശീലമാക്കൂ!



തൈരില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍, എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. അസ്ഥികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് കാല്‍സ്യവുമായി സംയോജിപ്പിക്കുന്ന ഫോസ്ഫറസും (Phosphorus) ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും തൈര് കഴിക്കുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത (Coronary Heart Disease) കുറയ്ക്കാന്‍ സഹായിക്കും. കാരണം ഇത് ധമനികളിലെ കൊളസ്‌ട്രോള്‍ (Cholesterol) രൂപപ്പെടുന്നതിനെ തടയുന്നു.

തിളങ്ങുന്ന ചര്‍മം ലഭിക്കാനും വരണ്ട ചര്‍മം ഇല്ലാതാക്കാനും തൈര് സഹായിക്കുന്നു. തൈരില്‍ വിറ്റാമിന്‍ ഇ, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

അതേസമയം, ഏതെങ്കിലും അലര്‍ജി പോലുള്ള ബുദ്ധിമുട്ട് ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.

Keywords: News, Kerala, Kerala-News, Lifestyle, Top-Headlines, Health-News, Health Benefits, Eating, Curd, Daily, Diet, Skin, Infection, Doctor, Acidity, Health benefits of eating curd daily

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia