city-gold-ad-for-blogger
Aster MIMS 10/10/2023

Liquor Store | ചെറുവത്തൂരിലെ മദ്യശാല പ്രശ്നവുമായി ബന്ധപ്പെട്ട തർക്കം തീർക്കാൻ തിരക്കിട്ട നീക്കം

ചെറുവത്തൂർ: (KasargodVartha) ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ചെറുവത്തൂരിലെ മദ്യശാല പ്രശ്നവുമായി ബന്ധപ്പെട്ട തർക്കം തീർക്കാൻ തിരക്കിട്ട നീക്കം. സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ മാസ്റ്റർ കാസർകോട് പാർലമെൻ്റ് മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെയാണ് മദ്യശാല വിവാദവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ തീർക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നത്.
  
Liquor Store | ചെറുവത്തൂരിലെ മദ്യശാല പ്രശ്നവുമായി ബന്ധപ്പെട്ട തർക്കം തീർക്കാൻ തിരക്കിട്ട നീക്കം

പാർടിയിലെയും സിഐടിയുവിലെയും അണികൾക്കിടയിൽ ഉണ്ടായിട്ടുള്ള അകൽച്ച തീർക്കുകയാണ് ലക്ഷ്യം. ചെറുവത്തൂരിലെ പാർടി പ്രവർത്തകർക്കിടയിൽ തർക്കമില്ലെന്നും പിണക്കം മാത്രമാണെന്നുമാണ് പാർടി നേതാക്കൾ പറയുന്നത്. മദ്യശാല വിവാദത്തിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും അവ കുടുംബത്തിനകത്തെ ചെറിയ പിണക്കമായി മാത്രമേ കാണേണ്ടതുള്ളൂവെന്നാണ് നേതാക്കളുടെ വിശദീകരണം.

വൈകാരിക പ്രശ്നമല്ലാത്തത് കൊണ്ടു തന്നെ ഇവ രമ്യതയിൽ പരിഹരിച്ച് ചെറുവത്തൂരിലെ അണികളെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാക്കിയെടുക്കാനാണ് നേതൃത്വം നിർദേശിച്ചിട്ടുള്ളത്. കൺസ്യൂമർ ഫെഡ് ഔട് ലെറ്റ് ചെറുവത്തൂരിന് പരിസരത്തുതന്നെ ഉടൻ പുന:സ്ഥാപിക്കുമെന്ന ഉറപ്പാണ് ഇക്കാര്യത്തിൽ പാർടി അണികൾക്ക് നേതൃത്വം നൽകുന്നത്.

സിപിഎമിൻ്റെ നിയുക്ത സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ തന്നെ ഇടഞ്ഞുനിൽക്കുന്ന സിഐടിയു പ്രവർത്തകരുമായി അനുരഞ്ജന ചർച്ച നടത്താനാണ് പാർടി തീരുമാനിച്ചിരിക്കുന്നത്. ഈ ചർച്ചയിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാവുകയും ചെറുവത്തൂരിൽ സിഐടിയു അണികൾ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെന്നും പാർടി നേതൃത്വം കരുതുന്നു.
  
Liquor Store | ചെറുവത്തൂരിലെ മദ്യശാല പ്രശ്നവുമായി ബന്ധപ്പെട്ട തർക്കം തീർക്കാൻ തിരക്കിട്ട നീക്കം

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Hasty move to settle dispute related to liquor shop problem in Cheruvathur.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL