city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Green Tea | ഈ അസുഖങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ഗ്രീന്‍ ടീ കുടിക്കാന്‍ പാടില്ല; കാരണം അറിയാം!

കൊച്ചി: (KasargodVartha) ആരോഗ്യം സംരക്ഷിക്കുന്നവരുടെ നാവില്‍ നിന്നും ഗ്രീന്‍ ടീ എന്ന വാക്ക് പതിവായി കേള്‍ക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും ഗ്രീന്‍ ടീ നല്ലതാണ്. ചിലര്‍ പതിവായി ഗ്രീന്‍ ടീ ഉപയോഗിക്കുന്നവരുമായിരിക്കും.

നല്ലപോലെ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അമിതമായി പ്രോസസ്സിംഗ് നടക്കുന്നില്ല എന്നത് തന്നെയാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ ഗുണകരമാണെന്ന് പൊതുവേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ഗ്രീന്‍ ടീ. തേയിലയില്‍ നിന്നും ഇലകള്‍ നുള്ളി എടുത്ത്, അതിനെ ആവി കയറ്റി ഉണക്കി ഈര്‍പ്പം വറ്റിച്ച ശേഷം ചെറിയ തരികളോടെ നുറുക്കി എടുക്കുന്നതാണ് ഗ്രീന്‍ ടീ.

Green Tea | ഈ അസുഖങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ഗ്രീന്‍ ടീ കുടിക്കാന്‍ പാടില്ല; കാരണം അറിയാം!
 
തടി കുറയ്ക്കാനും, ചര്‍മത്തിന് തിളക്കം നല്‍കുന്നത് അടക്കം പല ഗുണങ്ങളും ഗ്രീന്‍ ടീക്ക് ഉണ്ട്. എന്നാല്‍ ഗ്രീന്‍ ടീ ചില പ്രത്യേക രോഗങ്ങളുള്ളവര്‍ കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അത് ഏതൊക്കെയാണെന്ന് അറിയാം.

*പ്രോസ്റ്റേറ്റ് രോഗമുള്ളവര്‍ ഗ്രീന്‍ ടീ കഴിക്കാന്‍ പാടില്ല

പ്രോസ്റ്റേറ്റ് രോഗത്തിന് വേണ്ടി ചികിത്സ തേടുന്നവര്‍ ഗ്രീന്‍ ടീന്‍ ഒഴിവാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും കീമോതെറാപ്പി ചെയ്യുന്നവര്‍. കാരണം ഈ മരുന്നിന്റെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നത് കുറയ്ക്കാന്‍ ഗ്രീന്‍ ടീക്ക് കഴിയുന്നു. അതേ സമയം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നതിനെ തടയുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഇതിലുണ്ട്.

*ഗ്യാസ് ട്രൈറ്റിസ്

ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങളുള്ളവര്‍ അതായത് ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഗ്രീന്‍ ടീ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഗ്രീന്‍ ടീക്ക് അസിഡിക് സ്വഭാവമാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഇത് കുടിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകും. 

അതുപോലെ തന്നെ ഏമ്പക്കവും പുളിച്ചുതികട്ടലുമെല്ലാം ഉള്ളവരും ഗ്രീന്‍ ടീ കുടിക്കുന്നത് ഒഴിവാക്കുക. ഗ്രീന്‍ ടീയിലെ ടാനിനുകള്‍ ആണ് ഈ പ്രശ്നമുണ്ടാക്കുന്നത്. അതുപോലെ വയറിളക്കം, ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം എന്നീ അവസ്ഥകളുള്ളവരും ഗ്രീന്‍ ടീ ഒഴിവാക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

*വൃക്കയില്‍ കല്ല്

വൃക്കയില്‍ കല്ല് പോലുളള രോഗങ്ങള്‍ ഉള്ളവരും ഗ്രീന്‍ ടീ കുടിക്കുന്നത് ഒഴിവാക്കുക. കാരണം കിഡ്നി സ്റ്റോണ്‍ പ്രശ്നങ്ങള്‍ അധികമാകാന്‍ ഇത് കാരണമാകുന്നു. ഇത് കൂടുതല്‍ കല്ലുണ്ടാകാന്‍ കാരണമാകുന്ന ഒന്നാണ്. മൂത്രത്തിലേയ്ക്ക് കാല്‍സ്യം കൂടുതല്‍ പോകാന്‍ ഇടയാക്കുന്നതാണ് ഇത്തരം സ്റ്റോണുകള്‍ക്ക് കാരണമാകുന്നത്.

*അനീമിയ

അനീമിയ അഥവാ വിളര്‍ച്ച ഉള്ളവരും ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതല്ല. ഗ്രീന്‍ ടീ അയേണ്‍ ശരീരം വലിച്ചെടുക്കുന്നത് കുറയ്ക്കുന്നു.

Keywords: Green Tea Side Effects and Who Must Avoid, Kochi, News, Green Tea, Side Effects, Health Tips, Health, Doctors, Warning, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia