city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Clarification | വെള്ളരിക്കുണ്ട് ടൗണിലെ കരിങ്കൽ ഖനനം: വിലേജ് ഓഫീസറുടെ ആദ്യ റിപോർടിൽ തഹസിൽദാർ കൂടുതൽ വ്യക്തത തേടി

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasaragodVartha) മൂന്ന് മുറികളുള്ള കെട്ടിടം നിർമിക്കാൻ വേണ്ടി പഞ്ചായതിൽ നിന്നും നേടിയെടുത്ത ബിൽഡിങ് പെർമിറ്റ് ഉപയോഗിച്ച് കഴിഞ്ഞ അഞ്ചുമാസത്തിൽ അധികമായി വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ഖനനം നടത്തിയെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ സമർപിക്കാൻ ബളാൽ വിലേജ് ഓഫീസർക്ക് വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി നിർദേശം നൽകി.

Clarification | വെള്ളരിക്കുണ്ട് ടൗണിലെ കരിങ്കൽ ഖനനം: വിലേജ് ഓഫീസറുടെ ആദ്യ റിപോർടിൽ തഹസിൽദാർ കൂടുതൽ വ്യക്തത തേടി

 പഞ്ചായത് നൽകിയ ബിൽഡിംഗ് പെർമിറ്റിന് പുറമെ ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റോ, വിലേജ് സ്കെചോ, സ്ഥല വിസ്തീർണമോ ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപോർട് സമർപിക്കാനാണ് നിർദേശം.

നേരത്തെ കരിങ്കൽ ഖനനനം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ വിഷയത്തിൽ ഇടപെടുകയും ഖനനപ്രവൃത്തികൾ നിർത്തിവെപ്പിക്കുകയും അന്വേഷിച്ച് റിപോർട് നൽകാൻ ബളാൽ വിലേജ് ഓഫീസർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ പ്രാഥമിക അന്വേഷണ റിപോർടിലാണ് തഹസിൽദാർ കൂടുതൽ വ്യക്തത തേടുകയും കൂടുതൽ അന്വേഷണം നടത്തി സൈറ്റ് പ്ലാൻ അടക്കമുള്ളവ സമർപിക്കാനും നിർദേശം നൽകിയിരിക്കുന്നത്.

ബളാൽ പഞ്ചായതിലെ പതിനാലാം വാർഡിൽപ്പെട്ട വെള്ളരിക്കുണ്ടിലെ പിന്റു ചാക്കോ, സ്നേഹ റോസ് എന്നിവർ 2023 ജൂലൈ മാസത്തിൽ ബളാൽ പഞ്ചായതിൽ നിന്നും നേടിയ കെട്ടിടനിർമാണ പെർമിറ്റ് ഉപയോഗിച്ചാണ് വൻകിട പാറമടക്ക് സമാനമായി വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ഖനനം നടത്തി വന്നതെന്നാണ് ആരോപണം. പാറ പൊട്ടിച്ചുമാറ്റാൻ മൈനിംഗ് ആൻഡ് ജിയോളജിയിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

Clarification | വെള്ളരിക്കുണ്ട് ടൗണിലെ കരിങ്കൽ ഖനനം: വിലേജ് ഓഫീസറുടെ ആദ്യ റിപോർടിൽ തഹസിൽദാർ കൂടുതൽ വ്യക്തത തേടി

Keywords: News, Malayalam News, Vellarikundu, Quarry, Balal Panchayath, Granite mining, Village officer, Granite mining: Tehsildar sought more clarification on village officer's first report
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia