city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Women Scheme | ബിസിനസിനായി ഒരു കോടി രൂപ വരെ വായ്പയെടുക്കാം; സ്ത്രീകൾക്കായുള്ള കേന്ദ്ര സർക്കാരിൻ്റെ ഈ പദ്ധതി അറിയാമോ? എങ്ങനെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം ഇതാ

ന്യൂഡെൽഹി: (KasargodVartha) നിങ്ങൾ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ പോവുകയാണെങ്കിലോ സ്വന്തമായി ബിസിനസ് നടത്തുകയാണെങ്കിലോ മൂലധനം ആവശ്യമാണെങ്കിൽ, 'സ്റ്റാൻഡ് അപ്പ് ഇന്ത്യ' പദ്ധതിക്ക് കീഴിൽ നിങ്ങൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. വനിതാ സംരംഭകർ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പട്ടികജാതി, വർഗക്കാർ, സ്ത്രീകൾ എന്നിവർക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദിശയിലെ സുപ്രധാന നാഴികക്കല്ലാണ് സ്റ്റാൻഡപ്പ് ഇന്ത്യ പദ്ധതിയെന്നാണ് കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നത്.

Women Scheme | ബിസിനസിനായി ഒരു കോടി രൂപ വരെ വായ്പയെടുക്കാം; സ്ത്രീകൾക്കായുള്ള കേന്ദ്ര സർക്കാരിൻ്റെ ഈ പദ്ധതി അറിയാമോ? എങ്ങനെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം ഇതാ

എങ്ങനെ പ്രയോജനം ലഭിക്കും?


2016 ഏപ്രിൽ അഞ്ചിനാണ് സ്റ്റാൻഡപ്പ് ഇന്ത്യ സ്കീം ആരംഭിച്ചത്. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വായ്പ ലഭിക്കും. പരമാവധി 18 മാസത്തെ മൊറട്ടോറിയം കാലാവധിയോടെ ഏഴ് വർഷത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാവുന്നതാണ്. വായ്പയുടെ പലിശ നിരക്ക് ഈ വിഭാഗത്തിൽ ബാങ്കിന് ബാധകമായ ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും. താഴേത്തട്ടിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക ശാക്തീകരണവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം.

പദ്ധതി 2025 വരെ നീട്ടിയിട്ടുണ്ട്. പട്ടികജാതി, വർഗ, വനിതാ സംരംഭകർ തങ്ങളുടെ വ്യവസായം ആരംഭിക്കുന്നതിലും ഉൽപ്പാദനം, സേവന, വ്യാപാര മേഖലകളുമായും കൃഷിയുമായും ബന്ധപ്പെട്ട സംരംഭങ്ങൾ സ്ഥാപിക്കുന്നതിലും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനും പദ്ധതി പ്രയോജനം ചെയ്യും.

എവിടെ അപേക്ഷിക്കാം?


നിങ്ങൾക്ക് നേരിട്ട് ബാങ്ക് ശാഖയിൽ പോയി അപേക്ഷ സമർപ്പിക്കാം. സ്റ്റാൻഡ്-അപ്പ് ഇന്ത്യ പോർട്ടൽ - www(dot)standupmitra(dot)in - വഴിയും വായ്പയ്ക്ക് അപേക്ഷിക്കാം. ഇതുകൂടാതെ ലീഡ് ഡിസ്ട്രിക്ട് മാനേജർ (എൽഡിഎം) മുഖേനയും വായ്പാ അപേക്ഷ സമർപ്പിക്കാം.

യോഗ്യത

* പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ വിഭാഗക്കാർ, 18 വയസിന് മുകളിലുള്ള സ്ത്രീ സംരംഭകർ.

* ഗ്രീൻ ഫീൽഡ് പ്രോജക്റ്റുകൾക്ക് മാത്രമേ പദ്ധതിക്ക് കീഴിലുള്ള വായ്പകൾ ലഭ്യമാകൂ. ഗ്രീൻ ഫീൽഡ്, ഉൽപ്പാദനം, സേവനങ്ങൾ അല്ലെങ്കിൽ വ്യാപാര മേഖലയിലും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഗുണഭോക്താവിൻ്റെ ആദ്യ ബിസിനസാണ്.

* വ്യക്തിഗതമല്ലാത്ത സംരംഭങ്ങളുടെ കാര്യത്തിൽ, 51% ഷെയർഹോൾഡിംഗും നിയന്ത്രണവും ആവശ്യമാണ്

* വായ്പയെടുക്കുന്നയാൾ ഏതെങ്കിലും ബാങ്കിൽ/ധനകാര്യ സ്ഥാപനത്തിൽ കുടിശ്ശിക വരുത്തുന്നവരായിരിക്കരുത്.

* സ്റ്റാൻഡ്-അപ്പ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www(dot)standupmitra(dot)in ൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.

Keywords:  Govt Scheme, Women, Entrepreneurs, Lifestyle, New Delhi, Business, Capital, Stand-up India, Project, Scheduled Caste, Scheduled Tribe, Employment, Moratorium, Industry, Green Field, Website, Government Schemes for Women Entrepreneurs in India.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia