Gold Rate | പൊന്ന് തൊട്ടാൽ പൊള്ളും! മൂന്നാം ദിനവും പുതിയ റെകോർഡ് കുറിച്ച് സ്വർണവില; പവന് 48,000 കടന്നു
Mar 7, 2024, 10:25 IST
കൊച്ചി: (KasargodVartha) സ്വർണവില വീണ്ടും പുതിയ റെകോർഡ് കുറിച്ചു. വ്യാഴാഴ്ച (07.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6010 രൂപയിലും പവന് 48,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇത് മൂന്നാം ദിവസമാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് രേഖപ്പെടുത്തുന്നത്.
ചൊവ്വാഴ്ച (04.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയും ഒറ്റയടിക്ക് വർധിച്ച് സ്വർണ വില പുതിയ റെകോർഡ് കുറിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5945 രൂപയും പവന് 47,560 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ബുധനാഴ്ച (05.03.2024) അത് തകർത്ത് പുതിയ റെകോർഡിട്ടു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും കൂടി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5970 രൂപയും പവന് 47,760 രൂപയുമായാണ് ഉയർന്നത്. അതാണ് വ്യാഴാഴ്ച വീണ്ടും തകർത്തിരിക്കുന്നത്.
വ്യാഴാഴ്ച 18 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4990 രൂപയും പവന് 39,920 രൂപയുമാണ് നിരക്ക്. വെള്ളിക്കും നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 79 രൂപയായി ഉയർന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയിൽ തുടരുന്നു.
ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4955 രൂപയിലും പവന് 39,640 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ വെള്ളിക്ക് മാറ്റമുണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്കിടെ മാത്രം സ്വർണം പവന് 2000 രൂപയാണ് കൂടിയത്.
Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Rate on March 7 in Kerala, Shamil.
< !- START disable copy paste -->