Gold Rate | ഒറ്റയടിക്ക് 560 രൂപയുടെ വർധനവ്; സ്വർണവില സർവകാല റെകോർഡിൽ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
Mar 5, 2024, 09:44 IST
കൊച്ചി: (KasargodVartha) സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. തിങ്കളാഴ്ച (04.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5945 രൂപയിലും പവന് 47,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 2023 ഡിസംബർ 27 നാണ് സ്വർണത്തിന് ഇതിനുമുമ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാമിന് 5890 രൂപയും പവന് 47,120 രൂപയുമായിരുന്നു നിരക്ക്.
18 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ വർധിച്ച് 4935 രൂപയും പവന് 480 രൂപ കൂടി 39,480 രൂപയുമാണ് വിപണി വില. വെള്ളിക്കും നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 78 രൂപയായി ഉയർന്നു. എന്നാൽ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയാണ് നിരക്ക്.
തിങ്കളാഴ്ച (04.03.2024) സ്വർണം - വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച (02.03.2024) സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും പവന് 680 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയും കൂടിയിരുന്നു. വെള്ളിക്കും നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടിയപ്പോൾ ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച (01.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5790 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 240 രൂപ വര്‍ധിച്ച് 46,320 രൂപയിലുമാണ് വ്യപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4800 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപ കൂടി 38,400 രൂപയുമായിരുന്നു വില. എന്നാൽ വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല.
അന്താരാഷ്ട്ര സ്വർണവില 2118 ഡോളർ വരെ മുന്നേറിയതിന് ശേഷം ഇപ്പോൾ 2012 ഡോളറിൽ എത്തിയിട്ടുണ്ട്. അമേരിക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. സ്വർണവില വീണ്ടും ഉയരുമെന്ന് സൂചനകൾ വരുന്നുണ്ട്. 2300 ഡോളർ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകൾ ഇപ്പോൾ കാണുന്നുണ്ടെന്നാണ് സ്വർണവ്യപാരികൾ പറയുന്നത്.