city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ മാറ്റമില്ല; പുതുവർഷത്തിൽ കൂടിയത് ഒരു തവണ മാത്രം; പുതിയ നിരക്കുകൾ അറിയാം

കൊച്ചി: (KasargodVartha) സംസ്ഥാനത്തെ സ്വർണനിരക്കിൽ മാറ്റമില്ല. ബുധനാഴ്ച (10.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും പവന് 38,240 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.

Gold Rate | തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ മാറ്റമില്ല; പുതുവർഷത്തിൽ കൂടിയത് ഒരു തവണ മാത്രം; പുതിയ നിരക്കുകൾ അറിയാം

ചൊവ്വാഴ്ച (09.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,160 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയുടെയും പവന് 40 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും പവന് 38,240 രൂപയുമായിരുന്നു വില. എന്നാൽ വെള്ളിയുടെ നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.

പുതുവർഷത്തിൽ സ്വർണവില കൂടിയത് ഒരു തവണ മാത്രമാണ്. ജനുവരി ഒന്നിന് മാറ്റമില്ലാതിരുന്ന സ്വർണവില ജനുവരി രണ്ടിന് 160 രൂപ വർധിച്ചിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയത്. ജനുവരി മൂന്നിന് 200 രൂപയും നാലിന് 320 രൂപയും അഞ്ചിന് 80 രൂപയും എട്ടിന് 160 രൂപയും ഒമ്പതിന് 80 രൂപയും കുറഞ്ഞതോടെ ഒരാഴ്ച കൊണ്ട് സ്വർണവിലയിൽ 840 രൂപയുടെ ഇടിവാണുണ്ടായത്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇപ്പോൾ 46,160 രൂപയിലെത്തിയിരിക്കുകയാണ്.

Gold Rate | തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ മാറ്റമില്ല; പുതുവർഷത്തിൽ കൂടിയത് ഒരു തവണ മാത്രം; പുതിയ നിരക്കുകൾ അറിയാം

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on January 10 in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia