Gold Rate | പൊന്ന് 'വിശ്രമത്തിൽ'; തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല
Feb 28, 2024, 09:56 IST
കൊച്ചി: (KasargodVartha) തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. ബുധനാഴ്ച (28.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും പവന് 46,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും പവന് 38,200 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
തിങ്കളാഴ്ച (26.02.2024) യാണ് ഒടുവിൽ സ്വർണവിലയിൽ മാറ്റമുണ്ടായത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവുണ്ടായി. എന്നാൽ വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ശനിയാഴ്ച (24.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും പവന് 46,160 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും പവന് 38,240 രൂപയുമായിരുന്നു വില. വെള്ളിക്കും മാറ്റമുണ്ടയിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്.
സ്വർണവില പവന് ഫെബ്രുവരി 16ന് 160 രൂപയും 17ന് 80 രൂപയും 19ന് 200 രൂപയും കൂടിയപ്പോൾ 20ന് 80 രൂപ കുറഞ്ഞു. എന്നാൽ 21ന് 200 രൂപ ഒറ്റയടിക്ക് കൂടി. 22ന് 80 രൂപ കുറഞ്ഞപ്പോൾ 23ന് മാറ്റമുണ്ടായില്ല. 24ന് 160 രൂപ വർധിച്ചപ്പോൾ 26ന് വീണ്ടും 80 രൂപ ഇടിഞ്ഞു. 12 ദിവസത്തിനിടെ പവന് 800 രൂപയുടെ വർധനവും 240 രൂപയുടെ ഇടിവുമാണ് ഉണ്ടായത്.