Gold Rate | പുതുമാസാരംഭത്തിൽ കുതിപ്പോടെ സ്വർണവില; പവന് 120 രൂപയുടെ വർധനവ്
Feb 1, 2024, 10:11 IST
കൊച്ചി: (KasargodVartha) ഫെബ്രുവരി മാസാരംഭത്തിൽ സ്വർണവിലയിൽ വർധനവ്. വ്യാഴാഴ്ച (01.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5815 രൂപയിലും പവന് 46,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
< !- START disable copy paste -->
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4805 രൂപയും പവന് 38,440 രൂപയുമാണ് വിപണി വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.
ബുധനാഴ്ച (31.01.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച (30.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും പവന് 46,400 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയും പവന് 38,360 രൂപയുമായിരുന്നു വില.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയും പവന് 38,360 രൂപയുമായിരുന്നു വില.