city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധനവുമായി സ്വര്‍ണവില; പവന് 80 രൂപ കൂടി 45,280 രൂപ

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (03.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5660 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 80 രൂപ കൂടി 45,280 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കൂടി 4685 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40 രൂപ കൂടി 37,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

വ്യാഴാഴ്ച (02.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5650 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,200 രൂപയിലുമാണ് വ്യാപാരം നടന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4680 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,440 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം നടന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയില്‍ നിന്ന് 01 രൂപ കൂടി 78 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

Gold Rate | തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധനവുമായി സ്വര്‍ണവില; പവന് 80 രൂപ കൂടി 45,280 രൂപ



Keywords: News, Kerala, Kochi, Gold Rate, Silver Rate, Top-Headlines, Business, Malayalam-News, Gold News, Business News, Gold Rate November 03 Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia