Gold Price | മാറ്റമില്ലാതെ സ്വർണവില; വെള്ളിക്ക് കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ പവന് വർധിച്ചത് 640 രൂപ, കുറഞ്ഞത് 160 രൂപയും
Feb 23, 2024, 09:53 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച (23.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5750 രൂപയിലും പവന് 46,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4765 രൂപയും പവന് 38,120 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 76 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയില്‍ തുടരുന്നു.
വ്യാഴാഴ്ച (22.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5750 രൂപയിലും പവന് 46,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കുറഞ്ഞ് 4765 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപ കുറഞ്ഞ് 38,120 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു വില.
കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കണ്ടത്. സ്വർണവില പവന് ഫെബ്രുവരി 16ന് 160 രൂപയും 17ന് 80 രൂപയും 19ന് 200 രൂപയും കൂടിയിരുന്നു. ഇതിന് പിന്നാലെ 20ന് 80 രൂപ കുറഞ്ഞു. എന്നാൽ 21ന് 200 രൂപ ഒറ്റയടിക്ക് കൂടുകയാണുണ്ടായത്. 22ന് 80 രൂപ കുറഞ്ഞപ്പോൾ ഇപ്പോൾ വെള്ളിയാഴ്ച മാറ്റമുണ്ടായില്ല. ഒരാഴ്ചയ്ക്കിടെ പവന് 640 രൂപയുടെ വർധനവും 160 രൂപയുടെ ഇടിവുമാണ് ഉണ്ടായത്.