Gold Price | കുതിപ്പിന് പിന്നാലെ ഇടിഞ്ഞ് സ്വർണവില; പവന് നേരിയ കുറവ്; വെള്ളിക്കും കുറഞ്ഞു
Feb 20, 2024, 09:58 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (20.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5735 രൂപയിലും പവന് 45,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4750 രൂപയും പവന് 38,000 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിൽ നിന്ന് ഒരു രൂപ കുറഞ്ഞ് 77 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയിൽ വ്യാപാരം തുടരുകയാണ്.
തിങ്കളാഴ്ച (19.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5745 രൂപയിലും പവന് 45,960 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും പവന് 160 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയും പവന് 38,040 രൂപയുമായിരുന്നു നിരക്ക്.
അതേസമയം തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം നടന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 440 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഫെബ്രുവരി 16ന് 160 രൂപയും 17ന് 80 രൂപയും 19ന് 200 രൂപയുമാണ് പവന് കൂടിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇടിവുണ്ടായിരിക്കുന്നത്.