city-gold-ad-for-blogger
Aster MIMS 10/10/2023

Gold Price | സ്വർണവിലയിൽ തുടർച്ചയായ കുതിപ്പ്; പവന് 200 രൂപയുടെ വർധനവ്; 4 ദിവസത്തിനിടെ മാത്രം 440 രൂപ കൂടി

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധനവ്. തിങ്കളാഴ്ച (19.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5745 രൂപയിലും പവന് 45,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Price | സ്വർണവിലയിൽ തുടർച്ചയായ കുതിപ്പ്; പവന് 200 രൂപയുടെ വർധനവ്; 4 ദിവസത്തിനിടെ മാത്രം 440 രൂപ കൂടി

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയും പവന് 38,040 രൂപയുമാണ് വിപണി വില. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലും വ്യാപാരം തുടരുകയാണ്.

ശനിയാഴ്ച (17.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5720 രൂപയിലും പവന് 45,760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4735 രൂപയും 37,880 രൂപയുമായിരുന്നു വില.

ശനിയാഴ്ച വെള്ളിക്കും വില കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 78 രൂപയായാണ് ഉയർന്നത്. എന്നാൽ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു. നാല് ദിവസത്തിനിടെ 440 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഫെബ്രുവരി 16ന് 160 രൂപയും 17ന് 80 രൂപയും ഇപ്പോൾ 200 രൂപയുമാണ് പവന് കൂടിയത്.

Keywords: News, Kerala, Kochi, Gold, Silver, Business, Malayalam News, Gold Price Today, Gold News, Gold Price on February 19 in Kerala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL