Gold Price | സ്വർണവിലയിൽ ഇടിവ് തുടരുന്നു; 3 ദിവസത്തിനിടെ കുറഞ്ഞത് 640 രൂപ; വെള്ളിക്ക് കൂടി
Feb 15, 2024, 10:12 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച (15.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയിലും പവന് 45,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയും പവന് 37,720 രൂപയുമാണ് വില. അതേസമയം വെള്ളി വില വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 76 രൂപയായി ഉയർന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയാണ് വില.
ബുധനാഴ്ച (14.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5700 രൂപയിലും പവന് 45,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും പവന് 400 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4720 രൂപയും പവന് 37,760 രൂപയുമായിരുന്നു നിരക്ക്.
ബുധനാഴ്ച വെള്ളി വിലയിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 75 രൂപയായി താഴ്ന്നപ്പോൾ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു വില. മൂന്ന് ദിവസത്തിനിടെ 640 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഫെബ്രുവരി 13ന് 80 രൂപയും 14ന് 480 രൂപയും ഇപ്പോൾ 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.