Minority issue | ന്യൂനപക്ഷങ്ങള്‍ക്കുള്ള തുക കേന്ദ്രം വര്‍ഷങ്ങളായി തടഞ്ഞുവെച്ചിരിക്കുന്നതിനെതിരെ സംസ്ഥാന സര്‍കാര്‍ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ വിദ്യഭ്യാസ സമിതി ജെനറല്‍ സെക്രടറി സി മുഹമ്മദ് കുഞ്ഞി
Feb 21, 2024, 14:03 IST
കാസര്‍കോട്: (KasargodVartha) ന്യൂനപക്ഷങ്ങള്‍ക്കുള്ള തുക കേന്ദ്രം വര്‍ഷങ്ങളായി തടഞ്ഞുവെച്ചിരിക്കുന്നതിനെതിരെ സംസ്ഥാന സര്‍കാര്‍ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ വിദ്യഭ്യാസ സമിതി ജെനറല്‍ സെക്രടറി സി മുഹമ്മദ് കുഞ്ഞി ചോദിച്ചു. കാസര്‍കോട് വാര്‍ത്തയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 വര്‍ഷത്തോളമായി കേന്ദ്ര സര്‍കാര്‍ കേരളത്തിലേതടക്കമുള്ള സര്‍കാരുകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സര്‍കാരുകള്‍ക്ക് മാത്രമാണ് കേന്ദ്രം തുക അനുവദിക്കുന്നത്. കഴിഞ്ഞ യു പി എ സര്‍കാര്‍ ഇൻഡ്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിയോഗിച്ച സച്ചാർ കമീഷൻ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് യു പി എ സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ച് നടപടി സ്വീകരിച്ചത്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ്, സ്‌കോളര്‍ഷിപ്, വിദ്യാഭ്യാസ വായ്പ അടക്കമുള്ള വിഹിതമാണ് വര്‍ഷങ്ങളായി കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. പല കാര്യങ്ങള്‍ക്കും കേന്ദ്രസര്‍കാരിനെതിരെ കോടതിയെ സമീപിക്കുന്ന സംസ്ഥാന സര്‍കാര്‍ എന്തുകൊണ്ട് ന്യൂനപക്ഷ ക്ഷേമ വിഹിതം തടഞ്ഞുവെക്കുന്ന നടപടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാത്തതെന്ന് അദ്ദേഹം ചോദിച്ചു.
സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്ര വിഹിതം തടഞ്ഞുവെക്കുന്നതിനെതിരെ കോടതിയെ സമീപിക്കാന്‍ സാധിക്കാത്തതുകൊണ്ട് സര്‍കാരാണ് ഇക്കാര്യങ്ങള്‍ ചെയ്യേണ്ടത്. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി തുടങ്ങി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവരുടെ ഉന്നമനത്തിന് വേണ്ടിയാണ് തുക നല്‍കി വന്നിരുന്നത്. എന്നാല്‍ ബി ജെ പി സര്‍കാര്‍ സ്വന്തം സംസ്ഥാനങ്ങള്‍ക്ക് അല്ലാതെ അനുവദിക്കുന്നില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്ന് സി മുഹമ്മദ് കുഞ്ഞി കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kasaragod, Minority Fund, Malayalam News, Education, Scholarship, Government, Court, Funds for minorities withheld: Question arises as to why state government did not approach court.
< !- START disable copy paste -->