city-gold-ad-for-blogger
Aster MIMS 10/10/2023

IUML Office Fund | മുസ്ലീം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ധനസമാഹരണയജ്ഞം പൂര്‍ത്തിയായി; ലഭിച്ചത് 2.74 കോടി രൂപ

കാസര്‍കോട്: (KasargodVartha) മുസ്ലീം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ധനസമാഹരണയജ്ഞം പൂര്‍ത്തിയായി. ഫെബ്രുവരി ഒന്നിന് തുടങ്ങിയ യജ്ഞം ഫെബ്രുവരി 29ന് അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. 2 കോടി 74 ലക്ഷം രൂപയാണ് പിരിഞ്ഞ് കിട്ടിയത്. 4 കോടി രൂപയാണ് നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. മിക്ക മണ്ഡലം പഞ്ചായത് കമിറ്റികളും ലക്ഷ്യം പൂര്‍ത്തിയാക്കിയിരുന്നു.

വിദേശത്തുനിന്നുള്ള സംഭാവനകള്‍ അടക്കം സമാഹരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. അവസാന നിമിഷം ധനസമാഹഹരണം വിലയിരുത്തുന്നതിനും ഊര്‍ജിതമാക്കുന്നതിനുമായി കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്ന് തത്സമയ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ആദ്യം മന്ദഗതിയിലായിരുന്നുവെങ്കിലും മണിക്കൂറുകള്‍ കൊണ്ടാണ് ഒന്നര കോടിയോളം രൂപ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടി നാല് ദിവസം കൂടി ധനസമാഹരണയജ്ഞം നീട്ടാന്‍ ആലോചിക്കുന്നുണ്ടെന്നും നേതാക്കളുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

IUML Office Fund | മുസ്ലീം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ധനസമാഹരണയജ്ഞം പൂര്‍ത്തിയായി; ലഭിച്ചത് 2.74 കോടി രൂപ

മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളാണ് ധനസമാഹരണയജ്ഞത്തില്‍ മുന്നിട്ട് നിന്നത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം 32 സെന്റ് കണ്ണായ സ്ഥലമാണ് ഒരു വ്യക്തിയില്‍നിന്നും ജില്ലാ ആസ്ഥാന മന്ദിരം നിര്‍മിക്കാനായി വാങ്ങുന്നത്. ഇതിന്റെ രെജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കല്ലട്ര മാഹിന്‍ ഹാജി കൂട്ടിച്ചേര്‍ത്തു. വളരെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും നേതാക്കളും ധനസമാഹരണയജ്ഞത്തില്‍ പങ്കെടുത്തത്. ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് തീരുമാനം.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഒരു മാസത്തെ ഹോണറേറിയം ധനസമാഹരണത്തിന് നല്‍കി യജ്ഞത്തില്‍ പങ്കാളിയായി.

Keywords: News, Kerala, Kerala-News, Top-Headlines, Politics, Kasaragod-News, Rajmohan Unnithan MP, Honorarium, Fundraising, Campaign, Muslim League, Headquarters, Completed, 2.74 Crore, Received, IUML, Land, New Bus Stand, Fundraising campaign for Muslim League headquarters completed; 2.74 crore received.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL