Cabinet Meeting | ചരിത്രത്തിൽ ആദ്യമായി കാസർകോട്ട് സമ്പൂർണ മന്ത്രിസഭാ യോഗം
Nov 18, 2023, 12:51 IST
കാസർകോട്: (KasargodVartha) ചരിത്രത്തിൽ ആദ്യമായി കാസർകോട്ട് സമ്പൂർണ മന്ത്രിസഭാ യോഗം. കാസർകോട് ഗസ്റ്റ് ഹൗസിലാണ് മന്ത്രിസഭാ യോഗം നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം നടക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും വിമാനം വൈകിയതിനാൽ യോഗത്തിന് എത്തിയിട്ടില്ല. ഇവർ ഉച്ചയോടെ എത്തുമെന്നാണ് വിവരം.
മന്ത്രിസഭാ യോഗത്തിന്റെ ബ്രീഫിങ് യോഗം കഴിഞ്ഞ ശേഷം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് വഴി അറിയിക്കുമെന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളാൻ ഇടയില്ല. അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉണ്ടായിട്ടുള്ള സാഹചര്യം, സപ്ലൈകോ അടക്കമുള്ള വിവിധ വിഭാഗങ്ങൾക്കായി അനുവദിക്കേണ്ട തുക സംബന്ധിച്ചുള്ള കാര്യങ്ങൾ പരിഗണിച്ചേക്കും.
Keywords: News, Kerala, Kasaragod, Nava Kerala Sadas, Malayalam News, Cabinet Meeting, Full cabinet meeting for first time in Kasaragod.
< !- START disable copy paste -->