city-gold-ad-for-blogger

Closed | ജില്ലാ സ്‌കൂൾ കലോത്സവം: കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കാസർകോട്: (KasargodVartha) കാറഡുക്കയിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച (08-12-2023) കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ ഹയര്‍ സെകൻഡറി, വൊകേഷണല്‍ ഹയര്‍ സെകൻഡറി ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ട്ർ (DDE) അറിയിച്ചു.

Closed | ജില്ലാ സ്‌കൂൾ കലോത്സവം: കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ചൊവ്വാഴ്ചയാണ് കാറഡുക്ക ജിവിഎച്എസ്എസിൽ കലോത്സവത്തിന് തുടക്കമായത്. ചൊവ്വയും ബുധനും സ്റ്റേജിതര ഇനങ്ങളാണ് നടന്നത്. വ്യാഴാഴ്ച്ച മുതലാണ് സ്റ്റേജിനങ്ങൾക്ക് തുടക്കമായത്. മൊത്തം 305 ഇനങ്ങളിലാണ് കൗമാര പ്രതിഭകൾ മാറ്റുരക്കുന്നത്.

യുപി, എച് എസ്, എച് എസ് എസ് വിഭാഗത്തിലായി 4112 പ്രതിഭകളാണ് വിവിധയിനങ്ങളിൽ മത്സരിക്കുന്നത്. വെള്ളിയും ശനിയും 10 വേദികളിലുമാണ്‌ മത്സരങ്ങൾ നടക്കുന്നത്‌. മത്സരത്തിൽ ആകെ 83 സ്റ്റേജിതര ഇനങ്ങളും 222 സ്റ്റേജിനങ്ങളുമാണുള്ളത്.

Keywords: School, Education, Close, Arts Fest, DDE, Circular, Kasaragod, VHSE, HSS, UP, Friday will be close all educational institutions.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia