Visa Fraud | വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പണം തട്ടിയെന്ന് പരാതി, 4 പേർക്കെതിരെ കേസ്
Mar 2, 2024, 17:00 IST
ചന്തേര: (KasargodVartha) വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം വഞ്ചനാ കുറ്റത്തിന് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.
തൃക്കരിപ്പൂർ ഒളവറയിലെ ടി ലത്വീഫിന്റെ (43) പരാതിയിലാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുജീബ് റഹ്‌മാൻ, കെ ജാസ്മിൻ, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഹദൂർ ശാ, സബിത റായ് എന്നിവർക്കെതിരെ കേസെടുത്തത്.
വിദേശത്ത് ഹോടെൽ ജോലി വാഗ്‌ദാനം നൽകി പരാതിക്കാരനിൽ നിന്നും 2021 ജൂൺ മാസത്തിൽ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ പലതവണകളായി 2,10,000 രൂപ വാങ്ങിക്കുകയും പിന്നീട് വിസയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.
< !- START disable copy paste -->