city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

IUML Dist Centre | മുസ്ലിം ലീഗിന്റെ കാസർകോട്ടെ ആസ്ഥാന മന്ദിരത്തിന് ഫെബ്രുവരി 8ന് തറക്കല്ലിടും; പാണക്കാട് സ്വാദിഖലി തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും

കാസർകോട്: (KasargodVartha) മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് 2024 ഫെബ്രുവരി എട്ടിന് തറക്കല്ലിടാൻ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. മുസ്ലി ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമ്മം നിർവഹിക്കും.

IUML Dist Centre | മുസ്ലിം ലീഗിന്റെ കാസർകോട്ടെ ആസ്ഥാന മന്ദിരത്തിന് ഫെബ്രുവരി 8ന് തറക്കല്ലിടും; പാണക്കാട് സ്വാദിഖലി തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും

ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. എം.എ. സലാം, ട്രഷറർ സി.ടി. അഹമ്മദലി, ജില്ലാ ചുമതലക്കാരായ സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല, സെക്രട്ടറി പാറക്കൽ അബ്ദുല്ല എന്നിവരും മുസ്ലിം ലീഗ് ഭാരവാഹികളും എംഎൽഎമാരും സംബന്ധിക്കും.

ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ധനസമാഹരണ ക്യാമ്പയിനിൻ്റെ പ്രചരണാർത്ഥം ജനുവരി 26 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ജില്ലയിലെ മുസ്ലിം ലീഗ് പഞ്ചായത്ത് - മുനിസിപ്പൽ പ്രവർത്തക സമിതി യോഗം വിളിച്ച്‌ ചേർത്ത് ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ തീരുമാനിച്ചു. പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.എം മുനീർ ഹാജി, എം.ബി യൂസുഫ്, കെ.ഇ.എ ബക്കർ, എ.എം. കടവത്ത്, അഡ്വ. എൻ.എ. ഖാലിദ്, അബ്ദുൽ റഹ്മാൻ വൺ ഫോർ, എ.ജി.സി ബഷീർ, എം. അബ്ബാസ്, എ.ബി. ശാഫി, ടി.സി.എ. റഹ്മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി സംസാരിച്ചു.

IUML Dist Centre | മുസ്ലിം ലീഗിന്റെ കാസർകോട്ടെ ആസ്ഥാന മന്ദിരത്തിന് ഫെബ്രുവരി 8ന് തറക്കല്ലിടും; പാണക്കാട് സ്വാദിഖലി തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും

Keywords: News, Kerala, Kasaragod, Muslim League, Kallatra Mahin Haji, N A Nellikkunn MLA, Campaign, Foundation stone of headquarters of Muslim League will be laid on February 8.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia