Found Dead | നാടകം കാണാൻ പോയ യുവാവ് മരിച്ച നിലയിൽ
Jan 15, 2024, 11:13 IST
ഉപ്പള: (KasargodVartha) നാടകം കാണാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുബണൂർ ഒണ്ടംബേട്ടുവിലെ പരേതനായ ബാബു - ലക്ഷ്മി ദമ്പതികളുടെ മകൻ നാരായണ (26) ആണ് മരിച്ചത്. ഞായറാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെ ബേക്കൂറിൽ നാടകം കാണാൻ പോയതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
< !- START disable copy paste -->
പിന്നീട് നാടകം നടക്കുന്ന സ്ഥലത്ത് നിന്ന് കുറച്ചകലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനാണ് നാരായണ. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തി വരികയാണ്. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ചന്ദ്രഹാസ, ചഞ്ചല, മഞ്ജുള.