Found Dead | ഗൃഹനാഥൻ ബസ് സ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ
Mar 24, 2024, 17:50 IST
കാഞ്ഞങ്ങാട്: (KasargodVartha) ഗൃഹനാഥനെ ബസ് സ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് അരയി പാലക്കലിലെ കുട്ട്യൻറെ മകൻ അശോകൻ (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടര മണിയോടെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്താണ് അശോകനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് കാഞ്ഞങ്ങാട് ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ് മോർടത്തിനായി ഗവ. ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.