Drowned | മീന്‍ പിടിക്കുന്നതിനിടെ കടലില്‍ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Nov 24, 2023, 18:56 IST
കാഞ്ഞങ്ങാട്: (KasargodVartha) മീന്‍ പിടിക്കുന്നതിനിടെ കടലില്‍ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം രണ്ട് ദിവസത്തെ ഊര്‍ജിത തിരച്ചിലിനൊടുവില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി ജയ്ദീപ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് നീലേശ്വരം കൊയാമ്പുറത്തെ രാജീവന്റെ ഉമസ്ഥതയിലുള്ള. അര്‍മാന്‍ എന്ന ബോടില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ജയ്ദീപ് കടലില്‍ വീണത്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ കാസര്‍കോട് ഫിഷറീസ് റെസ്‌ക്യൂ ബോടും മടക്കരയിലുള്ള മീന്‍പിടുത്ത തൊഴിലാളികളും നടത്തിയ തിരച്ചലിനൊടുവിലാണ് രാവിലെ 10 മണിയോടെ കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്തിന് മൂന്ന് നോടികല്‍ അകലെ മൃതദേഹം കണ്ടെത്തിയത്.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സീനിയര്‍ സി പി ഒ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡ് പി മനു, ഒ ധനിഷ്, കെ അജീഷ്, ഡ്രൈവര്‍ നാരായണന്‍, പി വി സതീശന്‍ എന്നിവരുമുണ്ടായിരുന്നു. തുടര്‍ന്ന് 12 മണിയോടെ തൈക്കടപ്പുറം ഹാര്‍ബറില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് നടപടിക്കായി അഴിത്തല കോസ്റ്റല്‍ പൊലീസിന് കൈമാറി.
< !- START disable copy paste -->

Keywords: Obituary, Death, Malayalam News, Drowned, Kerala News, Kasaragod News, Kanhagad News, Died, Death, Fisherman drowns in sea.
< !- START disable copy paste -->