Fire | മീൻ വിൽപന കേന്ദ്രം കത്തി നശിച്ച നിലയിൽ; സാധന സാമഗ്രികളടക്കം ചാരമായി
Dec 23, 2023, 13:24 IST
ഉദുമ: (KasargodVartha) മീൻ വിൽപന കേന്ദ്രം കത്തി നശിച്ച നിലയിൽ. ഉദുമ റെയിൽവേ ഗേറ്റിന് സമീപം ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വലിയ നഷ്ടമാണ് മീൻ വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്. മീൻ പെട്ടികൾ, ത്രാസ്, ഉണക്ക മീൻ എന്നിവയും കത്തി നശിച്ചിട്ടുണ്ട്.
തീ പടരുന്നത് കണ്ട ഗേറ്റ് കീപർ ബേക്കൽ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ഷെഡ് പൂർണമായും നശിച്ചിട്ടുണ്ട്. തീ കൂടുതൽ പടർന്നിരുന്നുവെങ്കിൽ സമീപത്തെ തട്ടുകൾ കൂടി നശിക്കുമായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Keywords: News, Malayalam, Kerala, Kasaragod, Udma, Fish shed, Fire, Fish shed caught fire in Udma
< !- START disable copy paste -->