Fire | കുബണൂരിലെ മാലിന്യശേഖരണ കേന്ദ്രത്തിൽ വീണ്ടും തീപ്പിടിത്തം; സ്ഥലത്തെത്തിയത് 6 യൂണിറ്റ് അഗ്നിശമന സേന; സംഭവം ദുരൂഹത നിലനിൽക്കുന്നതിനിടെ
Feb 21, 2024, 20:10 IST
ഉപ്പള: (KasargodVartha) മംഗൽപാടി ഗ്രാമപഞ്ചായതിന്റെ ഉടമസ്ഥതയിലുള്ള കുബണൂരിലെ മാലിന്യശേഖരണ കേന്ദ്രത്തിൽ വീണ്ടും തീപ്പിടിത്തം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. അനിശമനസേന സംഘമെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നായി ആറ് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. അത്യാഹിതങ്ങളൊന്നും റിപോർട് ചെയ്തിട്ടില്ല.
മഞ്ചേശ്വരം താലൂകിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ പ്ലാന്റാണ് കുബണൂരിലേത്. മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം കുബണൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ് എത്തിക്കുന്നത്. എന്നാൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് പ്രശ്‌നം രൂക്ഷമായതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയോടെ വൻതീപ്പിടിത്തമുണ്ടായിരുന്നു.
ഉടൻ അഗ്നിരക്ഷാസേനയെത്തിയെങ്കിലും ലോഡ് കണക്കിന് മാലിന്യം അപ്പാടെ കത്തിനശിച്ചിരുന്നു. മാലിന്യസംസ്കരണത്തിന് വേണ്ടി നിർമിച്ച കെട്ടിടവും വിലപിടിപ്പുള്ള ഉപകരണങ്ങളും അഗ്നിക്കിരയായി മാറിയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ജില്ലാ കലക്ടർ കുബണൂരിലെ മാലിന്യ പ്ലാന്റിന് തീപ്പിടിത്തമുണ്ടായ സാഹചര്യത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kubanoor, Fire, Malayalam News, Fire broke out again at waste treatment plant in Kubanoor. < !- START disable copy paste -->