Fire Accident | തിരുവനന്തപുരത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; സമീപത്തുണ്ടായിരുന്ന കാര്‍ കത്തിനശിച്ചു
Feb 28, 2024, 08:23 IST
തിരുവനന്തപുരം: (KasargodVartha) പേട്ടയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് തീപ്പിടിച്ചു. പേട്ട പൊലീസ് സ്റ്റേഷന് സമീപം കണ്ണമ്മൂല-പള്ളിമുക്ക് റോഡിലാണ് അപകടം നടന്നത്. ചാക്കയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീ അണച്ചത്.
രാത്രിയോടെ ട്രാന്‍സ്ഫോമറില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ കെ എസ് ഇ ബിയില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ട്രാന്‍സ്ഫോമര്‍ കത്താന്‍ തുടങ്ങുകയായിരുന്നു.

തുടര്‍ന്ന് ഇവിടേക്കെത്തിയ അഗ്നിരക്ഷാസേനയുടെ ഒരു യൂനിറ്റ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ ട്രാന്‍സ്‌ഫോമറിന് സമീപം പൊലീസ് പിടിച്ചിട്ടിരുന്ന രണ്ടു തൊണ്ടിവാഹനങ്ങളിലേക്ക് തീപടര്‍ന്നതോടെ രണ്ടാമത്തെ യൂനിറ്റും സംഭവസ്ഥലത്തേക്ക് എത്തി. തൊണ്ടിവാഹനമായ ഒരു കാര്‍ പൂര്‍ണമായും കത്തിനശിച്ചു. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. ആളപായമില്ല.
Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Pettah News, Thiruvananthapuram News, Transformer, Fire, Accident, Vehicle, Fire Force, Thiruvananthapuram: Transformer caught fire.
Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Pettah News, Thiruvananthapuram News, Transformer, Fire, Accident, Vehicle, Fire Force, Thiruvananthapuram: Transformer caught fire.