CPM Candidate | കാസര്‍കോട്, കണ്ണൂര്‍, വടകര സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള അന്തിമ ചിത്രം തെളിയുന്നു; ടി വി രാജേഷ്, കെ കെ ശൈലജ, എ പ്രദീപ്കുമാര്‍ സ്ഥാനാര്‍ഥികളായേക്കും, സിപിഎം സെക്രടറിയേറ്റ് യോഗം തുടരുന്നു
Feb 16, 2024, 16:24 IST
കാസര്‍കോട്: (KasargodVartha) കാസര്‍കോട്, കണ്ണൂര്‍, വടകര സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള അന്തിമ ചിത്രം തെളിയുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സി പി എം സെക്രടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്. ടി വി രാജേഷ് കാസര്‍കോട്ടും, കെ കെ ശൈലജ കണ്ണൂരിലും, എ പ്രദീപ്കുമാര്‍ വടകരയിലും സ്ഥാനാര്‍ഥികളായേക്കുമെന്നാണ് വിവരം. സി പി എം സെക്രടറിയേറ്റ് യോഗത്തില്‍വെച്ച നിര്‍ദേശങ്ങളില്‍ ഇവരുടെ പേരുകളാണ് ഉള്ളത്.
കാസര്‍കോട് സി പി എം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കണ്ണൂരില്‍ പി പി ദിവ്യ, വടകരയില്‍ പി കെ ശ്രീമതി ടീചര്‍ എന്നിവരുടെ പേരുകളും നേരത്തെ പറഞ്ഞുകേട്ടിരുന്നു. കാസര്‍കോട്ട് പി പി ദിവ്യയുടെ പേര് ഉയര്‍ന്നുവന്നിരുന്നുവെങ്കിലും പിന്നീട് കണ്ണൂരിലേക്കാണ് പറഞ്ഞുകേട്ടത്. ഒടുവിലാണ് കെ കെ ശൈലജയാണെന്ന ചിത്രം തെളിഞ്ഞിരിക്കുന്നത്. നിലവില്‍ മട്ടന്നൂര്‍ എം എല്‍ എയാണ് കെ കെ ശൈലജ.
സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച വൈകിട്ടോടെ ഉണ്ടായേക്കാമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കണ്ണൂരില്‍ കെ പി സി സി പ്രസിഡണ്ട് സുധാകരനെ നേരിടാന്‍ ശക്തയായ സ്ഥാനാര്‍ഥി തന്നെ വേണമെന്നുള്ളതുകൊണ്ടാണ് ശൈലജക്ക് നറുക്ക് വീണിരിക്കുന്നത്.

കേരളത്തില്‍ വനിത മുഖ്യമന്ത്രി വേണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച കെ കെ ശൈലജ പാര്‍ടിയെ പ്രതിരോധത്തിലാക്കിയ സമയത്താണ് ഇവരെ എംപി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. നേരത്തെ പി കെ ശ്രീമതിയെ കണ്ണൂരില്‍ നിര്‍ത്തി കോണ്‍ഗ്രസില്‍നിന്നും സീറ്റ് പിടിച്ചെടുത്ത തന്ത്രം തന്നെ ശൈലജയെ നിര്‍ത്തി പയറ്റാനാണ് സി പി എം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കാസര്‍കോട്ട് ഉണ്ണിത്താനെ മലര്‍ത്തിയടിക്കാന്‍ യുവ നേതാവായ ടി വി രാജേഷിന് സാധിക്കുമെന്നാണ് പാര്‍ടിയുടെ വിലയിരുത്തല്‍ ജില്ലാ സെക്രടറിയായ എം വി ബാലകൃഷ്ണനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്.
വടകരയില്‍ കെ മുരളീധരനെ തളയ്ക്കാന്‍ എ പ്രദീപ് കുമാറിന് കഴിയുമെന്നാണ് സി പി എമ്മിന്റ വിലയിരുത്തല്‍. നേരത്തെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറിയായിരുന്ന പി ജയരാജനെ കെ മുരളീധരന്‍ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചുകൊണ്ടാണ് വടകരയില്‍ വിജയം നേടിയത്.
Keywords: News, Kerala, Kerala-News, Top-Headlines, Lok Sabha, Election, Political-News, Kasaragod-News, Final Picture, Politics, Party, Political Party, Candidates, Kasaragod, Kannur, Vatakara, Seat, Emerging; CPM, Secretariat Meeting, Final picture about the candidates for Kasaragod, Kannur and Vatakara seats emerging; CPM secretariat meeting continues.