city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Doctorate | മൊഗ്രാലിന്റെ ഇശൽ സംസ്കാരം പഠന വിധയേമാക്കി ഡോക്ടറേറ്റ് നേടി ഫാത്വിമത് റംശീല

പൊയിനാച്ചി: (KasargodVartha) ഇശൽ ഗ്രാമമെന്ന് അറിയപ്പെടുന്ന മൊഗ്രാലിന്റെ മാപ്പിളപ്പാട്ട് സംസ്കാരം പഠന വിധയേമാക്കി ഡോക്ടറേറ്റ് സ്വന്തമാക്കി പൊയ്നാച്ചിയിലെ ഫാത്വിമത് റംശീല. പ്രാദേശിക 'സംസ്‌കൃതിയുടെ അടയാളപ്പെടുത്തല്‍ - മൊഗ്രാല്‍ പാട്ടുകളിലെ മാപ്പിള സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള വിശകലനം' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പഠനം. മൂന്ന് വർഷത്തെ നിതാന്തമായ അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ശേഷമാണ് 26-ാം വയസിൽ തന്നെ പി എച് ഡി എന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
  
Doctorate | മൊഗ്രാലിന്റെ ഇശൽ സംസ്കാരം പഠന വിധയേമാക്കി ഡോക്ടറേറ്റ് നേടി ഫാത്വിമത് റംശീല

പെരിയ കേരള കേന്ദ്രസർവകലാശാല മലയാളം വകുപ്പിലെ ഡോ. എൻ.അജിത് കുമാർ ആയിരുന്നു ഗൈഡ്. നേരത്തെ കേന്ദ്ര സർവകലാശാലയിൽ നിന്ന് മലയാളം എംഎയ്ക്ക് നാലാം റാങ്ക് കരസ്ഥമാക്കിയും റംശീല പ്രതിഭ തെളിയിച്ചിരുന്നു. കോളജ് അധ്യാപന യോഗ്യതയായ നെറ്റ് പരീക്ഷയും പാസായിട്ടുണ്ട് ഈ മിടുക്കി. പ്ലസ് ടു വരെ ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂളിലായിരുന്നു പഠനം. കാസർകോട് ഗവ. കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയാണ് കേരള കേന്ദ്രസർവകലാശാലയിൽ തുടർ പഠനത്തിനെത്തിയത്.

പ്രാദേശിക സംസ്കാരങ്ങളിലെ വൈവിധ്യങ്ങളെ കുറിച്ച് പഠിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് മൊഗ്രാലിന്റെ മാപ്പിള സംസ്കാരത്തെ കുറിച്ച് പഠന വിധേയമാക്കാൻ തീരുമാനിച്ചതെന്ന് റംശീല കാസർകോട് വാർത്തയോട് പറഞ്ഞു. മാപ്പിളപ്പാട്ടിന്റെയും മാപ്പിള സാഹിത്യത്തിന്റെയും വലിയ ചരിത്രമുള്ള മൊഗ്രാലിന്റെ സാഹിത്യ സംഭാവനകളെ കുറിച്ച് പുറം ലോകം വേണ്ടത്ര മനസിലാക്കിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ പഠനങ്ങൾ ഇതിന് സഹായകമാകുമെന്നും റംശീല പ്രത്യാശ പ്രകടിപ്പിച്ചു.
  
Doctorate | മൊഗ്രാലിന്റെ ഇശൽ സംസ്കാരം പഠന വിധയേമാക്കി ഡോക്ടറേറ്റ് നേടി ഫാത്വിമത് റംശീല

എഴുത്തും വായനയും ഏറെ ഇഷ്ടപ്പെടുന്ന റംശീലയുടെ 'ഫോക് ലോറും അനുവാദവും: മാപ്പിള രാമായണത്തെ മുൻ നിർത്തിയുള്ള അന്വേഷണം' എന്ന പ്രബന്ധത്തിന് 2020 ലെ മികച്ച പി ജി ഡിസടേഷനുള്ള മേരി ജൂലിയറ്റ് പുരസ്കാരം ലഭിച്ചിരുന്നു. പൊയ്നാച്ചിയിലെ മുത്വലിബ് - മറിയം ദമ്പതികളുടെ മകളാണ്. ഭർത്താവ് മെഡികൽ കോഡറായ നീലേശ്വരം ചിറപ്പുറത്തെ സിയാദ് നൽകുന്ന വലിയ പിന്തുണയാണ് ഫാത്വിമ റംശീലയുടെ നേട്ടങ്ങൾക്ക് കരുത്തേകുന്നത്.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Fathimath Ramsheena got doctorate by studying Mogral's mappilappattu culture.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia