city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BV Rajan | കുഴഞ്ഞുവീണ് മരിച്ച സിപിഐ നേതാവ് ബി വി രാജന് നാടിന്റെ വിട

മഞ്ചേശ്വരം: (KasargodVartha) കുഴഞ്ഞുവീണ് മരിച്ച സിപിഐ നേതാവും ജില്ലാ എക്സിക്യൂടീവ്‌ അംഗവും എഐടിയുസി ജില്ലാ ജില്ലാ ട്രഷററുമായ ബി വി രാജന് വിട ചൊല്ലി നാട്. മരണ വിവരം അറിഞ്ഞതുമുതൽ രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും നാട്ടുകാരും വസതിയിലെത്തി. മൃതദേഹത്തിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ സെക്രടറി സി പി ബാബു എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന് ഹൊസങ്കടി രാമത്തൽ പൊതുശ്‌മശാനത്തിൽ സംസ്കരിച്ചു.

BV Rajan | കുഴഞ്ഞുവീണ് മരിച്ച സിപിഐ നേതാവ് ബി വി രാജന് നാടിന്റെ വിട

ചൊവ്വാഴ്ച വൈകീട്ട് വീടിന് സമീപമാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പഞ്ചായതിലെ ശുചിത്വ മിഷന്‍റെ യോഗത്തില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. 2010 മുതല്‍ എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വീനറാണ്. എഐടിയുസി ജി്ല്ലാ പ്രസിഡന്റ്, ദീര്‍ഘകാലം മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, തുടർന്ന് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്.

സിപിഐ മഞ്ചേശ്വരം മണ്ഡലം സെക്രടറി, കണ്ണൂര്‍ ജില്ലാ കമിറ്റിയംഗം, ബികെഎംയു ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ കൗണ്‍സില്‍ രൂപികരിച്ചതു മുതല്‍ ജില്ലാ കൗണ്‍സിലംഗമാണ്.

1988 മുതല്‍ 1992 വരെ എഐവൈഎഫ് ജില്ലാ പ്രസിഡന്റ്, മഞ്ചേശ്വരം മണ്ഡലം സെക്രടറി, കാസര്‍കോട് താലൂക് ബീഡി തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ബോര്‍ഡ് മെമ്പര്‍, മഞ്ചേശ്വരം ബ്ലോക് ഡെവലപ്മെന്റ് കമിറ്റിയംഗം, ലാൻഡ് അസൈന്‍മെന്റ് കമിറ്റിയംഗം, മഞ്ചേശ്വരം ലാൻഡ് ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

നേരത്തെ കാസര്‍കോട് ജില്ലാ പഞ്ചായത് വികസന സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാനായിരുന്നു. 1983 ല്‍ എഐടിയുസി നേതൃത്വത്തില്‍ കാനം രാജേന്ദ്രന്‍ നയിച്ച കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടന്ന കാല്‍നട ജാഥയിലെ അംഗമായിരുന്നു. ഭാര്യ: നാരായണി. മകള്‍: രമ്യ രാജന്‍. മരുമകന്‍: യദു നന്ദന്‍ (ഗള്‍ഫ്). സഹോദരങ്ങൾ: ചന്ദ്രശേഖര, മീനാക്ഷി, പരേതരായ അപ്പയ്യ, ബാലയ്യ, സാവിത്രി, ലളിത, അശ്വിനി കുമാർ.

Keywords: News, Kerala, Kasaragod, Manjewar, BV Rajan, CPI, Malayalam News, Politics, Farewell to CPI leader BV Rajan who died after collapsing.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia