Robbery Attempt | സ്പൈഡർമാനെ പോലെ മരത്തിലൂടെ കയറി വന്ന് മോഷണം നടത്താൻ ശ്രമിച്ച വിരുതനെ വീട്ടുകാർ കബളിപ്പിച്ചു; സംഭവം ഇങ്ങനെ
Jan 23, 2024, 17:58 IST
കാഞ്ഞങ്ങാട്: (KasargodVartha) പട്ടാപ്പകൽ വീടിന് സമീപത്തെ മാവിന് മുകളിൽ കയറി സ്പൈഡർമാനെ പോലെ രണ്ടാം നിലയിലെത്തി വാതിൽ കുത്തിതുറന്ന് കവർച്ചാ ശ്രമം നടത്തിയ മോഷ്ടാവിനെ വീട്ടുകാർ കബളിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഹൊസ്‌ദുർഗ് ആവിയിൽ ആണ് സംഭവം. വീട്ടുകാർ വീടുപൂട്ടി പുറത്തു പോയ സമയം നോക്കി വീടിന് സമീപത്തെ മാവിൽ കയറിയ മോഷ്ടാവ് സ്പൈഡർമാനെ പോലെ വീടിൻ്റെരണ്ടാം നിലയിൽ കയറി പറ്റുകയായിരുന്നു.
വൈകുന്നേരത്തോടെ തിരിച്ചെത്തിയപ്പോഴാണ് കള്ളന് പറ്റിയ അമളി വീട്ടുകാർ തിരിച്ചറിഞ്ഞത്. സ്വർണവും പണവും സ്റ്റോർ റൂമിലെ കാർഡ് ബോർഡ് പെട്ടിയിൽ സുരക്ഷിതമായി കണ്ടതോടെയാണ് വീട്ടുകാർക്ക് ശ്വാസം വീണത്. രണ്ടാം നിലയിലെ വാതിൽ തകർത്തിരുന്നുവെങ്കിലും വീട്ടുകാർ ഹൊസ്‌ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടില്ല.
Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News. Crime, Robbery Attempt, Family Tricket, Family tricked thief who tried to steal.
< !- START disable copy paste -->