Bio Fair | പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദലുണ്ട്; കാസർകോട്ട് എല്ലാ പഞ്ചായതുകളിലും പ്രദര്‍ശന വിപണന മേളയുമായി കുടുംബശ്രീ; സംസ്ഥാനത്തിന് മാതൃക; ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുക ലക്ഷ്യം
Feb 12, 2024, 18:55 IST
കാസർകോട്: (KasargodVartha) ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പ്ലാസ്റ്റികിന് ബദലായ ഉത്പന്നങ്ങളുടെ മേളയൊരുക്കുകയാണ് കുടുംബശ്രി ജില്ലാമിഷന്‍. ജില്ലയിലെ 42 കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും പ്ലാസ്റ്റിക് ബദല്‍ ഉത്പന്ന പ്രദര്‍ശന വിപണന മേള നടന്നു വരുന്നു. മുള, ചിരട്ട, പേപ്പര്‍, തുടങ്ങിയ വസ്തുക്കളുപയോഗിച്ചാണ് ബദലുത്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാള പ്ലേറ്റ്, തുണി ബാഗ്, പേപ്പര്‍ പേന, ചിരട്ടതവി, അപ്പച്ചട്ടി തുടങ്ങി തുണി കൊണ്ടുള്ള ഡയപ്പര്‍ വരെ മേളയില്‍ ഉണ്ട്.
കുടുംബശ്രി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുവാനും, വ്യാപാരികള്‍ക്കും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ക്കും പൊതു സമൂഹത്തിനും പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുക, ലഭ്യത ഉറപ്പാക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങള്‍. കുടുംബശ്രീ സംരംഭകര്‍ ആണ് ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. കുടുംബശ്രീ പ്ലാസ്റ്റിക് ബദല്‍ ഉത്പന്ന യൂണിറ്റുകള്‍ക്ക് വരുമാന മാര്‍ഗ്ഗം ഉറപ്പുവരുത്തുവാന്‍ കൂടി മേളയിലൂടെ സാധിക്കുന്നു.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Fair, Plastic, Malayalam News, Fair of products to replace plastic. < !- START disable copy paste -->