city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Eniyadi Uroos | ബന്തടുക്ക എണിയാടി മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാവും

കാസർകോട്: (KasargodVartha) ബന്തടുക്ക എണിയാടി മഖാം ഉറൂസ് വ്യാഴാഴ്ച (ജനുവരി 25) ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് മഖാം സിയാറതോടെ തുടക്കം കുറിക്കും. ഉറൂസ് കമിറ്റി ചെയർമാൻ ലത്വീഫ് മൂല പതാക ഉയർത്തും. രാത്രി എട്ട് മണിക്ക് മതപ്രസംഗ ഉദ്ഘാടനം സംയുക്ത ജമാഅത് ഖാസി സയ്യിദ് ഫസൽ കോയമ്മ അൽ ബു‌ഖാരി കുറാ തങ്ങൾ നിർവഹിക്കും. അബ്‌ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തും.

Eniyadi Uroos | ബന്തടുക്ക എണിയാടി മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാവും

26ന് ആശിഖ് ദാരിമി ആലപ്പുഴ പ്രഭാഷണം നടത്തും. 27ന് കൂട്ടു പ്രാർഥനയ്ക്ക് സയ്യിദ് ഉമർ ജിഫ്‌രി തങ്ങൾ അൽ ഹനീഫി കൊടിഞ്ഞി നേതൃത്വം നൽകും. തുടർന്ന് സി കെ മുഹമ്മദ് റാശിദ് ബുഖാരി ഇരിങ്ങണ്ണൂറും 28ന് മുഹമ്മദ് ഹനീഫ് നിസാമിയും പ്രഭാഷണം നടത്തും. 29ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന മൗലീദ് മജ്‌ലിസിന് സയ്യിദ് മുഹമ്മദ് സാലിം സഖാഫി അൽ ബുഖാരി നേതൃത്വം നൽകും. രാത്രി എട്ട് മണിക്ക് നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തും.

30ന് കൂട്ടു പ്രാർഥനയ്ക്ക് സയ്യിദ് സൈനുൽ ആബിദീൻ അൽ ബുഖാരി കുന്നുംകൈ നേതൃത്വം നൽകും. ശമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. 31ന് സമാപന സമ്മേളനം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. ഡോ. എ.പി അബ്‌ദുൽ ഹകീം അസ്ഹരി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീൻ മുത്തന്നൂർ തങ്ങൾ സമാപന പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

Eniyadi Uroos | ബന്തടുക്ക എണിയാടി മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാവും
  
ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ആത്മീയ സംഗമം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ശേഷം മൗലീദ് പാരായണവും അന്നദാനവുമുണ്ടാകും. വാർത്താസമ്മേളത്തിൽ ജമാഅത് ഖത്വീബ് അബ്‌ദുൽ അസീസ് നഈമി, സെക്രടറി എ എം അബൂബകർ, ലത്വീഫ് മൂല, എ ബി ശാഫി, സലീം സൈനി, അബൂബകർ തായൽ, മിദ്‌ലാജ് എ എ, ബശീർ എണിയാടി എന്നിവർ സംബന്ധിച്ചു.

Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Maqam Uroos, Eniyadi,  Eniyadi Maqam Uroos will start on Thursday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia