city-gold-ad-for-blogger
Aster MIMS 10/10/2023

Endosulfan | എന്‍ഡോസള്‍ഫാന്‍ സെൽ യോഗം ചേരാതെ ഒരു വർഷത്തിലേറെയായി; ഇരകൾക്ക് ദുരിതം; ദുരന്ത ബാധിതരെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ സമരസമിതി പ്രക്ഷോഭത്തിലേക്ക്

കാസർകോട്: (KasargodVartha) എന്‍ഡോസള്‍ഫാന്‍ സെൽ യോഗം ചേരാതെ ഒരു വർഷത്തിലേറെയായി. ജില്ലയിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യുന്നതിനുമുള്ള സെൽ ആണിത്. എന്നാൽ കൃത്യമായി യോഗം ചേരാത്തത് മൂലം ഇരകൾ ദുരിതത്തിലായി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം മുടങ്ങിയിരിക്കുകയാണെന്നാണ് പരാതി. വാഹന സൗകര്യവും നിലച്ചു. പട്ടികയില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
   
Endosulfan | എന്‍ഡോസള്‍ഫാന്‍ സെൽ യോഗം ചേരാതെ ഒരു വർഷത്തിലേറെയായി; ഇരകൾക്ക് ദുരിതം; ദുരന്ത ബാധിതരെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ സമരസമിതി പ്രക്ഷോഭത്തിലേക്ക്

പ്രയാസങ്ങളും ആവശ്യങ്ങളും ഒരുപാടുണ്ടായിട്ടും സെൽ യോഗം ചേരാത്തത് ദുരിത ബാധിതർക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരേണ്ട സെൽ ആണിത്. പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് നിലവിൽ സെൽ ചെയർമാൻ. നേരത്തെ സെലിന്റെ ചെയർമാൻ സ്ഥാനം കാസർകോട് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു വഹിച്ചിരുന്നത്. എന്നാൽ 2022 നവംബറിൽ മുഹമ്മദ് റിയാസിന് ചുമതല നൽകുകയായിരുന്നു. 2023 ജനുവരി എട്ടിനായിരുന്നു അവസാനമായി സെൽ യോഗം ചേർന്നത്. തുടർന്ന് യോഗം ചേരണമെന്ന ആവശ്യമുന്നയിച്ചിട്ടും അധികൃതർ അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് ആക്ഷേപം.

അതിനിടെ 1,031 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെടുത്താതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ സമരസമിതി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 30 മുതല്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്നിലാണ് അനിശ്ചിതകാല സമരം തുടങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതു വരെ അഞ്ചു ദിവസങ്ങളിലായി ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളില്‍ പ്രത്യേക മെഡികല്‍ കാംപുകള്‍ സംഘടിപ്പിച്ചിരുന്നു.
  
Endosulfan | എന്‍ഡോസള്‍ഫാന്‍ സെൽ യോഗം ചേരാതെ ഒരു വർഷത്തിലേറെയായി; ഇരകൾക്ക് ദുരിതം; ദുരന്ത ബാധിതരെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ സമരസമിതി പ്രക്ഷോഭത്തിലേക്ക്

2016 ജനുവരിയില്‍ വി എസ് അച്യുതാനന്ദന്‍ ചെയര്‍മാനും അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ കണ്‍വീനറുമായിരുന്ന സമര സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സെക്രടേറിയറ്റിനു മുന്നില്‍ അമ്മമാര്‍ നടത്തിയ സമരത്തെ തുടര്‍ന്നായിരുന്നു കാംപ് നടത്താന്‍ തീരുമാനിച്ചത്. ഈ കാംപിൽ നിന്നും 1905 ദുരിതബാധിതരെ കണ്ടെത്തിയതായി അന്നത്തെ ഡെപ്യൂടി കലക്ടര്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ സെല്‍ യോഗത്തില്‍ ഡെപ്യൂടി കലക്ടര്‍ അവതരിപ്പിച്ചത് 287 ദുരിത ബാധിതർ മാത്രമാണെന്നും ഇത് ചില ബാഹ്യസമ്മര്‍ദങ്ങളുടെ ഫലമാണെന്നുമാണ് സമരസമിതി ഭാരവാഹികൾ പറയുന്നത്.

2010ല്‍ 4182, 2011ല്‍ 1318, 2013ല്‍ 348 പേരെയാണ് ദുരിതബാധിതരായി കണ്ടെത്തിയത്. 2017ലെ കാംപില്‍ തിരഞ്ഞെടുത്ത മുഴുവന്‍ പേരെയും ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രടേറിയറ്റിനു മുന്നിലടക്കം വന്‍പ്രതിഷേധങ്ങള്‍ നടത്തിയതിന്റെ ഭാഗമായി 76 പേരെ കൂട്ടിച്ചേര്‍ത്തു. അപ്പോഴും മഹാഭൂരിപക്ഷം കുട്ടികളും പുറത്തു തന്നെയായിരുന്നു.

2019 ജനുവരി 30 മുതല്‍ സെക്രടേറിയറ്റിന് മുന്നില്‍ അമ്മമാര്‍ ഏറ്റെടുത്ത അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് 18 വയസില്‍ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ബാക്കി വരുന്നവരുടെ മെഡികല്‍ റിപോര്‍ടുകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തീരുമാനമായതിന്റെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയുള്ള 511 കുട്ടികളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. അവര്‍ക്ക് ചികിത്സയും മറ്റു സഹായങ്ങളും ലഭിച്ചു വരുന്നുണ്ട്. എന്നാല്‍ ബാക്കി വന്ന 1031 പേരുടെ കാര്യത്തില്‍ നാളിതുവരെ യാതൊരു നടപടികളുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരസമിതി അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Ens=dosulfan, Protest, Endosulfan Cell meeting not held for over year.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL