Stray dog | കുമ്പളയിൽ തെരുവുനായയുടെ ആക്രമണം; 8 പേർക്ക് കടിയേറ്റു; വീട്ടമ്മയുടെ മുഖം കടിച്ചുകീറി
Dec 25, 2023, 20:29 IST
കുമ്പള: (KasaragodVartha) തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. കുമ്പള കുണ്ടങ്കാറടുക്ക ഹരിജൻ കോളനി വെൽഫെയർ സ്‌കൂൾ പരിസരത്താണ് സംഭവം. സ്ത്രീകളെയും കുട്ടികളെയുമാണ് തെരുവുനായ അക്രമിച്ചത്. വീട്ടമ്മയുടെ മുഖം പട്ടി കടിച്ചുകീറി.
സാരമായി പരുക്കേറ്റ ഒരാളെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലും മുഖം കടിച്ചുകീറിയ സുനിത എന്ന സ്ത്രീയെ മംഗ്ളൂറിലെ ബെൻലോക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ വീട്ടമ്മയുടെ മുഖത്ത് തുന്നിക്കെട്ട് നടത്തിയ ശേഷം മതിയായ ചികിത്സ നൽകാതെ ഇവരെ തിരികെ വീട്ടിലേക്ക് മടക്കി അയച്ചതായി കുടുംബം ആരോപിച്ചു.
വീട്ടിലെത്തിച്ച ശേഷം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റി. കുണ്ടങ്കാറടുക്ക പരിസരത്ത് തെരുവുനായ ആക്രമണം രൂക്ഷമാണെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നുവെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. കടിച്ച പട്ടിക്ക് ഭ്രാന്തിൻ്റെ ലക്ഷണം ഉണ്ടോയെന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Stray Dog, Kumbla, Injured, Eight injured in stray dog attack.
< !- START disable copy paste -->