Removed | ഒടുവിൽ അത് സംഭവിച്ചു; റോഡിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച വായനശാലയും പിന്നാലെ യൂത് കോൺഗസ് കെട്ടിയ ഷെഡും യുവമോർച സ്ഥാപിച്ച അയോധ്യ ക്ഷേത്ര പ്രചാരണ കൂടാരവും സ്വയം പൊളിച്ചു
Jan 6, 2024, 11:30 IST
കാഞ്ഞങ്ങാട്: (KasargodVartha) ഡിവൈഎഫ്ഐ കാഞ്ഞങ്ങാട്ട് റോഡിൽ സ്ഥാപിച്ച മനുഷ്യചങ്ങല പ്രചാരണ വായനശാലയും പിന്നാലെ യൂത് കോൺഗസ് ഇതേ സ്ഥലത്തിന് മുട്ടി കെട്ടിയ റിപബ്ലിക് ദിന റാലിയുടെ പ്രചാരണ ഷെഡും, യുവമോർച സ്ഥാപിച്ച അയോധ്യാ ക്ഷേത്ര പ്രചാരണ കൂടാരവും യുവജന സംഘടനകൾ സ്വയം പൊളിച്ച് മാതൃക കാട്ടി.
മുസ്ലിം ലീഗ് ഹൈകോടതിയെ സമീപിച്ച് നിയമ പോരാട്ടം തുടങ്ങിയതോടെയാണ് നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ അധികൃതർ യുവജന സംഘടനകളുടെ യോഗം വിളിച്ചത്. ഡിവൈഎഫ്ഐ റോഡിൽ വായനശാല സ്ഥാപിച്ചത് ഏറെ വിവാദങ്ങൾക്ക് സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് യുവജന സംഘടനകൾ അവരവരുടെ ഷെഡ് പൊളിച്ചു മാറ്റിയത്. രാത്രി 10 മണിയോടെയാണ് ഇവ നീക്കം ചെയ്തത്.
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു നിയമ ലംഘനങ്ങൾ നടന്നത്. കാഞ്ഞങ്ങാട് സബ് കലക്ടർ വെള്ളിയാഴ്ച വൈകീട്ട് നിയമ ലംഘനങ്ങൾ നടത്തിയ യുവജന സംഘടനകളുടെയും നിയമ പോരാട്ടത്തിനിറങ്ങിയ മുസ്ലീം ലീഗിന്റെയും പ്രതിനിധികളെ വിളിച്ചുചേർത്ത് ചർച നടത്തിയതോടെയാണ് രാത്രിയോടെ അനധികൃതമാ
യി നിർമിച്ച ഷെഡുകളും കൂടാരവും നീക്കം ചെയ്യാൻ തീരുമാനിച്ചത്.
< !- START disable copy paste -->

തുടക്കത്തിൽ യൂത് കോൺഗ്രസ് നഗരസഭ സെക്രടറിക്കും, മുസ്ലീം ലീഗ് ഇതിന് ശേഷം ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, നഗരസഭ സെക്രടറി എന്നിവർക്കും പരാതി നൽകിയിരുന്നു. സബ് കലക്ടർ വിളിച്ച യോഗത്തിൽ, ഇവ പൊളിക്കണമെന്നും ഇല്ലെങ്കിൽ പൊലീസ് സംരക്ഷണത്തോടെ ഇടിച്ചു പൊളിക്കുമെന്നും അറിയിച്ചതോടെ യുവജന സംഘടനകൾ അവരുടെ കടമകളെ കുറിച്ച് ബോധവാന്മാരാകുകയും തീരുമാന പ്രകാരം സംഘടനകൾ ഷെഡുകൾ സ്വയം നീക്കം ചെയ്യാൻ സന്നദ്ധരാവുകയുമായിരുന്നു.
Keywords: News, Malayalam, Kasaragod, Kanhangad, DYFI, Youth Congress,Yuva Morcha, DYFI, Youth Congress and Yuva Morcha removed their sheds