DYFI Human Chain | ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല ശനിയാഴ്ച: കാസർകോട്ട് മനുഷ്യമതില്‍ തീര്‍ക്കുന്നത് 46.4 കിലോമീറ്റര്‍ ദൂരം; ഒരുലക്ഷത്തോളം പേര്‍ അണിനിരക്കും
Jan 18, 2024, 15:50 IST
കാസര്‍കോട്: (KasargodVartha) ശനിയാഴ്ച ഡിവെഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല ജില്ലയില്‍ മനുഷ്യമതിലാകും. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കാലിക്കടവ് ആണൂര്‍ പാലം വരെ 46.4 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ലക്ഷം പേര്‍ ചങ്ങലയില്‍ കണ്ണികളാകുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് ബ്ലോക് കമിറ്റി: റെയില്‍വേ സ്റ്റേഷന്‍ മുതല്‍ സൈന്‍ മോടോഴ്സിന് മുമ്പുവരെ. മഞ്ചേശ്വരം: പിഡബ്ല്യൂഡി റോഡുവഴി എകെജി മന്ദിരം ചെമ്മനാട് വരെ. കുമ്പള: ചളിയങ്കോട് ഭിത്തിവരെ. കാറഡുക്ക: മേല്‍പറമ്പ് അവസാനം വരെ. ഉദുമ: ഉദുമ ബസ്സ്റ്റോപ് വരെ. ബേഡകം: തൃക്കണ്ണാട് പെട്രോള്‍ പമ്പുവരെ. പനത്തടി: ബേക്കല്‍ കോട്ടക്കുന്ന്. ഉദുമ: പൂച്ചക്കാട് വരെ. എളേരി: ചാമുണ്ഡിക്കുന്ന് വരെ. കാഞ്ഞങ്ങാട്: വിനായക റോഡിന് സമീപം. നീലേശ്വരം: പടന്നക്കാട് വരെ. ചെറുവത്തൂര്‍: നീലേശ്വരം മാര്‍കറ്റ് വരെ. നീലേശ്വരം: പള്ളിക്കര മേല്‍പാലം. തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ കൊവ്വല്‍ വരെ. ചെറുവത്തൂര്‍: ചീമേനി റോഡ് വരെ. തൃക്കരിപ്പൂര്‍: കാലിക്കടവ് വരെ.
Keywords: News, Malayalam News, Kerala, Kasaragod, Human chain, DYFI, Kanhangad, Cheruvathur, DYFI to hold human chain protest
< !- START disable copy paste -->
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ആദ്യകണ്ണിയായി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹീം എംപിയും ജില്ലയില്‍ അവസാന കണ്ണിയായി കാലിക്കടവില്‍ മുന്‍ എംപി പി കരുണാകരനും അണിനിരക്കും. 20ന് ശനിയാഴ്ച വൈകിട്ട് നാലുമുതല്‍ അഞ്ചുവരെയാണ് ചങ്ങല. അഞ്ച് മണിക്ക് പ്രതിജ്ഞയ്ക്ക് ശേഷം ബ്ലോക് കേന്ദ്രങ്ങളില്‍ പൊതുയോഗം ചേരും.
വിവിധ കേന്ദ്രങ്ങളില്‍ സാഹിത്യകാരന്മാരായ ഇ പി രാജഗോപാലന്‍, സി എം വിനയചന്ദ്രന്‍, പി വി കെ പനയാല്‍, പി വി ഷാജി കുമാര്‍, കെ എം പ്രശാന്ത്, വാസു ചോറോട്, സിനിമാ നടന്മാരായ ഉണ്ണിരാജ് ചെറുവത്തൂര്‍, പി പി കുഞ്ഞികൃഷ്ണന്‍, കായിക താരങ്ങളായ എം സുരേഷ്, വി എസ് അനുപ്രിയ, കെ സി സര്‍വാന്‍, നാടന്‍ പാട്ട് കലാകാരന്‍ ഉദയന്‍ കുണ്ടംകുഴി, സംവിധായകന്‍ ഗോപി കുറ്റിക്കോല്‍ തുടങ്ങിയവരും കണ്ണിചേരും.
സിപിഎം ജില്ലാസെക്രടറി എം വി ബാലകൃഷ്ണന്‍, സംസ്ഥാന കമിറ്റിയംഗങ്ങളായ കെ പി സതീഷ് ചന്ദ്രന്‍, അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയും, റെയില്‍വേ യാത്ര ദുരിതത്തിനെതിരെയും, കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാന്‍ അര്‍ഹമായ കേന്ദ്രവിഹിതം തടഞ്ഞുവെക്കുന്നതിലും പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല തീര്‍ക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മനുഷ്യചങ്ങല സമരചരിത്രത്തിലെ നിര്‍ണായക ഏടാകുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് ഷാലു മാത്യു, ജോയിന്റ് സെക്രടറി എ വി ശിവപ്രസാദ്, ജില്ലാ കമിറ്റിയംഗങ്ങളായ സുഭാഷ് പാടി, ജ്യോതി ചെന്നിക്കര എന്നിവര്‍ പറഞ്ഞു.

ബ്ലോക് കമിറ്റികൾ മനുഷ്യചങ്ങലയില്‍ അണിനിരക്കുന്ന സ്ഥലങ്ങള്‍