Human chain | ചരിത്രമെഴുതി ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങല; കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധമിരമ്പി; ആദ്യ കണ്ണിയായി എ എ റഹീം; അണിനിരന്നത് വൻ ജനസഞ്ചയം
Jan 20, 2024, 19:27 IST
കാസർകോട്: (KasargodVartha) കേന്ദ്രസർകാർ നയങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മനുഷ്യ ചങ്ങല തീർത്തു. കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് തുടങ്ങി ദേശീയപാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെ നീണ്ടുനിന്ന മനുഷ്യ ചങ്ങലയിൽ ലക്ഷങ്ങൾ അണിനിരന്നു. 'ഇനിയും സഹിക്കണോ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. റെയിൽ യാത്രാദുരിതം തീർക്കുക, കേന്ദ്രസർകാരിന്റെ നിയമന നിരോധനം അവസാനിപ്പിക്കുക, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ.
കാസർകോട്ട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഡിവൈഎഫ്ഐ അഖിലേൻഡ്യ പ്രസിഡന്റ് എ എ റഹീം ആദ്യ കണ്ണിയായി. സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ മാസ്റ്റർ, അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, മുൻ എംഎൽഎ കെ പി സതീഷ് ചന്ദ്രൻ, സിനിമ നടൻ പി പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവർ കാസർകോട്ട് മനുഷ്യചങ്ങലയുടെ ഭാഗമായി.
ജില്ലയില്‍ അവസാന കണ്ണിയായി കാലിക്കടവില്‍ മുന്‍ എംപി പി കരുണാകരനും അണിചേർന്നു. കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവർ വിവിധ സ്ഥലങ്ങളിൽ പങ്കാളികളായി. വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളിസംഘടനകളും ഭാഗമായി. വൈകീട്ട് നാലരയ്ക്ക് തന്നെ ട്രയൽ ചങ്ങല തീർത്തു. അഞ്ചിന് മനുഷ്യ ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. ശേഷം ബ്ലോക് കേന്ദ്രങ്ങളില്‍ പൊതുയോഗം ചേർന്നു. എൽഡിഎഫ് നേതാക്കളും സാമൂഹ്യ - സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, DYFI, Human Chain, Protest, MLA, MP, CPM, DYFI held human chain protest.