city-gold-ad-for-blogger
Aster MIMS 10/10/2023

Mastering | സെർവർ തകരാർ കാരണം ദിവസങ്ങളായി റേഷൻ വിതരണവും വെള്ളിയാഴ്ച മുതൽ നടക്കേണ്ട മസ്റ്ററിങും തടസപ്പെട്ടു; ജനങ്ങൾ കടുത്ത പ്രതിഷേധത്തിൽ; പലയിടത്തും വാഗ്വാദം

കാസർകോട്: (KasargodVartha) സെർവർ തകരാർ കാരണം ദിവസങ്ങളായി റേഷൻ വിതരണവും വെള്ളിയാഴ്ച മുതൽ നടക്കേണ്ട മസ്റ്ററിങും തടസപ്പെട്ടതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിൽ. വെള്ളിയാഴ്ച രാവിലെ മുതൽ മസ്റ്ററിങ് നടത്താൻ ആളുകൾ റേഷൻ കടയിലെത്തിയിരുന്നു. എന്നാൽ സെർവർ തകരാർ കാരണം സംസ്ഥാനത്ത് ഒരിടത്തും മസ്റ്ററിങ് നടത്താൻ സാധിച്ചില്ല. മൂന്ന് ദിവസങ്ങളിലായി റേഷൻ വിതരണം പൂർണമായും ഒഴിവാക്കി രാവിലെ മുതല്‍ വൈകുന്നേരം വരെ മസ്റ്ററിങ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

Mastering | സെർവർ തകരാർ കാരണം ദിവസങ്ങളായി റേഷൻ വിതരണവും വെള്ളിയാഴ്ച മുതൽ നടക്കേണ്ട മസ്റ്ററിങും തടസപ്പെട്ടു; ജനങ്ങൾ കടുത്ത പ്രതിഷേധത്തിൽ; പലയിടത്തും വാഗ്വാദം

സാധാരണക്കാരും കൂലിപ്പണിക്കാരുമായ അംഗങ്ങൾ കുടുംബസമേതം മസ്റ്ററിങ് നടത്താൻ എത്തിയപ്പോഴാണ് സെർവർ തകരാറിലായ വിവരം അറിയുന്നത്. എട്ട് മണിക്കാണ് റേഷൻ കട തുറക്കേണ്ട സമയം. എന്നാൽ അതിനു മുമ്പ് തന്നെ ആളുകൾ റേഷൻ കടയ്ക്ക് മുന്നിലെത്തി ക്യൂവിൽ നിൽക്കുകയായിരുന്നുവെന്ന് കൊറക്കോട്ടെ റേഷൻ കട ഉടമയായ ചേതൻ കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

ഇ-പോസ് മെഷീൻ വഴി റേഷൻ വിതരണം ചെയ്യാൻ തുടങ്ങിയത് മുതൽ ജനങ്ങളും റേഷൻ കട ഉടമകളും കടുത്ത ദുരിതത്തിലാണ്. സെർവർ തകരാർ ശാശ്വതമായി പരിഹരിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരാതി. മസ്റ്ററിങിന് എത്തുന്ന പലരും പ്രതിഷേധം പ്രകടിപ്പിക്കുന്നത് റേഷൻ കട ഉടമകളോടാണ്. ഇതിനെല്ലാം തങ്ങളല്ല ഉത്തരവാദി എന്ന് പറയുമ്പോഴാണ് വാഗ്വാദങ്ങൾ ഉണ്ടാകുന്നത്.

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ് - AAY), മുൻഗണന വിഭാഗം അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (പിങ്ക് കാർഡ് - PHH) റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവരാണ് മസ്റ്ററിങ്‌ നടത്തേണ്ടത്. എന്നാൽ വിവരങ്ങൾ അറിയാതെ മറ്റ് കാർഡുകളിൽ പെട്ടവരും റേഷൻ കടയിൽ എത്തിയിരുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്നാണ് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചിട്ടുള്ളത്. അടുത്ത ദിവസവും ഇതേ രീതിയിലാണ് സ്ഥിതിയെങ്കിൽ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങാൻ വിവിധ രാഷ്ട്രീയ പാർടികൾ തീരുമാനിച്ചിട്ടുണ്ട്. റേഷൻ കാർഡിൽ ഉൾപെട്ട എല്ലാവരും മസ്റ്ററിങിന് എത്തണമെന്നാണ് നിർദേശം. മാര്‍ച് 31 നകം മസ്റ്ററിങ്‌ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Mastering | സെർവർ തകരാർ കാരണം ദിവസങ്ങളായി റേഷൻ വിതരണവും വെള്ളിയാഴ്ച മുതൽ നടക്കേണ്ട മസ്റ്ററിങും തടസപ്പെട്ടു; ജനങ്ങൾ കടുത്ത പ്രതിഷേധത്തിൽ; പലയിടത്തും വാഗ്വാദം

Keywords: News, Kerala, Kasaragod, Mastering, Ration, Malayalam News, Ration Card, E-POS Machine, Central Government, Complaint, Due to server failure, distribution of ration and the mastering blocked.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL