Police held | 'മദ്യലഹരിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടിച്ച് തകര്‍ത്തു; പൊലീസ് എത്തിയതോടെ കൈഞരമ്പ് മുറിച്ച് യുവാവ്'; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കീഴടക്കി
Dec 15, 2023, 19:55 IST
സീതാംഗോളി: (KasargodVartha) മദ്യലഹരിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവ് പൊലീസ് എത്തിയതോടെ കൈഞരമ്പ് മുറിച്ച് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. യുവാവിനെ പൊലീസ് പിന്നീട് കീഴടക്കി. സീതാംഗോളിയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നത്.
മദ്യലഹരിയില്‍ വ്യാപാര സ്ഥാപനത്തില്‍ കയറി അതിക്രമം കാണിച്ച യുവാവിനെ പൊലീസ് എത്തി പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് ഞരമ്പ് മുറിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ വിനോദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത് ഇങ്ങനെ:
മദ്യലഹരിയിലായിരുന്ന വിനോദ് സീതാംഗോളിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറി അതിക്രമം കാണിക്കുകയായിരുന്നു. സംഭവം കണ്ട പരിസരവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ കുമ്പള പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യിലുണ്ടായ ബ്ലേഡ് കൊണ്ട് ഇയാള്‍ സ്വന്തം കൈ ഞരമ്പ് മുറിച്ചത്. വിനോദിനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഇയാള്‍ വീണ്ടും കടകള്‍ തകര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് ഓടിക്കൂടിയവരുടെ സഹായത്തോടെ യുവാവിനെ കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇയാള്‍ ടൗണില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി.

Keywords: Drunk man creates nuisance, Police held, Kasaragod, News, Police, Custody, Natives, Injury, Hospital, Treatment, Vinod, Kerala.