city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Watermelon Rind | തണ്ണിമത്തൻ്റെ തോട് കളയണ്ട; ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

ന്യൂഡെൽഹി: (KasargodVartha) ഏവരും ഇഷ്ട്ടപ്പെടുന്ന ഒരു പഴമാണ് തണ്ണിമത്തൻ അഥവാ ബത്തക്ക. തണ്ണിമത്തനിൽ 92 ശതമാനം വെള്ളമാണ്. വിറ്റാമിൻ എ, സി, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് പ്രധാന പോഷകങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിൻ്റെ പിങ്ക് ഭാഗമാണ്. എന്നാൽ നമ്മൾ വലിച്ചെറിയുന്ന അതിൻ്റെ തോടും ആരോഗ്യകരമാണ് എന്നതാണ് വസ്തുത.

Watermelon Rind | തണ്ണിമത്തൻ്റെ തോട് കളയണ്ട; ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

പല ഗവേഷണങ്ങളും അനുസരിച്ച്, തണ്ണിമത്തൻ തോടിൽ അടങ്ങിയിരിക്കുന്ന സിട്രുലിൻ നിങ്ങൾക്ക് വളരെയധികം ഊർജം നൽകുന്നു. ഇവ രക്തക്കുഴലുകളുടെ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു. മറ്റൊരു ഗുണം തണ്ണിമത്തൻ തോട് നാരുകളുടെ സമൃദ്ധമായ ഉറവിടമാണ് എന്നതാണ്. സ്ഥിരമായ മലവിസർജനം നിലനിർത്താൻ നാരുകൾ സഹായിക്കുന്നു. കൂടാതെ ഇത് കൊളസ്‌ട്രോളിൻ്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കാൻ സഹായിക്കും.

ഒരു കപ്പ് തണ്ണിമത്തൻ തോടിൽ നിങ്ങൾക്ക് 30% വിറ്റാമിൻ സി ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കും. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിൽ അണുബാധയ്ക്ക് കാരണമാകില്ല, നിങ്ങൾക്ക് ഫ്രീ റാഡിക്കലുകളെ ഒഴിവാക്കാം.

തണ്ണിമത്തൻ തോട് ഉപയോഗിക്കുന്നത് ചർമത്തിലെ ചുളിവുകൾ കുറയ്ക്കാനും നല്ലതാണ്. ഫ്ലേവനോയിഡുകൾ, ലൈക്കോപീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇതിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം നല്ല ഉറക്കത്തിന് സഹായിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തണ്ണിമത്തൻ തോട് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടുക.

കറി ഉണ്ടാക്കിയാലോ?

ഇത്രയും ആരോഗ്യ ഗുണങ്ങളുള്ള തണ്ണിമത്തൻ തോട് വലിച്ചെറിയാതെ നിങ്ങൾക്ക് പല തരത്തിൽ തഭക്ഷണത്തിൽ ഉൾപ്പെടുത്താനാവും. അതുകൊണ്ടൊരു അടിപൊളി കറി ഉണ്ടാക്കിയാലോ. കുറച്ച് ചേരുവകൾ മാത്രം മതി.

ചേരുവകൾ

* തണ്ണിമത്തൻ തോട് - രണ്ട് കപ്പ്
* മുളകുപൊടി - ഒരു ടീ‌സ്പൂൺ
* മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
* പരിപ്പ് (വേവിച്ചത്) - ഒരു കപ്പ്
* ജീരകം - അര ടീ‌സ്പൂൺ
* തേങ്ങ - അര കപ്പ്
* ചെറിയ ഉള്ളി - ഒന്ന്
* പച്ചമുളക് - ഒന്ന്
* വെളിച്ചെണ്ണ - ഒരു ടീസ്‌പൂൺ
* ഉപ്പ്
* കറിവേപ്പില

എങ്ങനെ തയ്യാറാക്കാം

ആദ്യം തണ്ണിമത്തൻ തോട് വൃത്തിയായി കഴുകിയ ശേഷം കറിക്ക് യോജിക്കുന്ന തരത്തിൽ കഷണങ്ങളാക്കുക. ശേഷം വെള്ളവും ഉപ്പും മഞ്ഞളും മുളകും ചേർത്ത് ഒരു പാത്രത്തിൽ വേവിച്ചെടുക്കുക. ഇതിലേക്ക് വേവിച്ച് വെച്ച പരിപ്പ് ചേർത്ത് ഇളക്കുക. അഞ്ച് മിനിറ്റ് വേവിച്ച ശേഷം ഇതിലേക്ക് തേങ്ങയും ജീരകവും പച്ചമുളകും കൂടി അരച്ചത് ഒഴിക്കുക. മൂന്ന് മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. അവസാനമായി കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ഒഴിക്കാം. ചോറിന് അടക്കം ഉപയോഗിക്കാം.

Keywords: News, National, New Delhi, Watermelon Rind, Health, Lifestyle, Vitamin, Food, Do You Know The Health Benefits of Watermelon Rind?
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia