Stray dog | യാത്രക്കാർക്ക് ഭീഷണിയായ കാസർകോട് റെയിൽവേ സ്റ്റേഷനിലെ തെരുവുനായ പ്രശ്നത്തിൽ ഇടപെട്ട് ഡിവിഷണൽ റെയിൽവേ മാനജർ; അടിയന്തരമായി നീക്കി റിപോർട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം
Nov 23, 2023, 20:21 IST
കാസർകോട്: (KasargodVartha) യാത്രക്കാർക്ക് ഭീഷണിയായ കാസർകോട് റെയിൽവേ സ്റ്റേഷനിലെ തെരുവുനായ പ്രശ്നത്തിൽ ഇടപെട്ട് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനജർ അരുൺ കുമാർ ചതുർവേദി. അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം നടപടിയെടുത്ത് റിപോർട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷനിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഇവിടെ എത്തിയതായിരുന്നു ഡി ആർ എം. ഇതിനിടെ കാസർകോട് റെയിൽവേ പാസൻജർ അസോസിയേഷൻ ജെനറൽ സെക്രടറി നാസർ ചെർക്കളം തെരുവ് നായ പ്രശ്‌നം ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം നടപടിക്ക് നിർദേശം നൽകിയത്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷനിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഇവിടെ എത്തിയതായിരുന്നു ഡി ആർ എം. ഇതിനിടെ കാസർകോട് റെയിൽവേ പാസൻജർ അസോസിയേഷൻ ജെനറൽ സെക്രടറി നാസർ ചെർക്കളം തെരുവ് നായ പ്രശ്‌നം ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം നടപടിക്ക് നിർദേശം നൽകിയത്.
റെയില്‍വേ സ്റ്റേഷനില്‍ ടികറ്റ് കൗണ്ടറിനകത്തും പ്ലാറ്റ് ഫോമിലും പട്ടികള്‍ അലഞ്ഞുതിരിയുന്ന സാഹചര്യമാണുള്ളത്. ടികറ്റ് കൗണ്ടറിന്റെയും പ്ലാറ്റ് ഫോമിന്റെയും വാതില്‍ പടിക്കല്‍ തന്നെ തെരുവുനായകൾ സ്ഥിരമായി തമ്പടിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് അകത്ത് കയറാനോ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥയുമുണ്ട്. അടുത്തിടെ ഒരു സ്ത്രീ യാത്രക്കാരിക്ക് കടിയേറ്റ് പരുക്കേൽക്കുകയുമുണ്ടായി.
റെയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യം സംബന്ധിച്ച് നേരത്തെ കാസർകോട് വാർത്ത റിപോർട് ചെയ്തിരുന്നു. തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നത് റെയിൽവേ സ്റ്റേഷനിലെ തന്നെ ചില ജീവനക്കാരാണെന്ന് പാസൻജർ അസോസിയേഷനും യാത്രക്കാരും വിമർശനവും ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് നാസർ ചെർക്കളം വിഷയം ഡി ആർ എമിന് മുന്നിൽ അവതരിപ്പിച്ചത്. ഡിവിഷണൽ റെയിൽവേ മാനജർ പ്രശ്നത്തിൽ ഇടപെട്ടത് യാത്രക്കാരും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
< !- START disable copy paste --> റെയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യം സംബന്ധിച്ച് നേരത്തെ കാസർകോട് വാർത്ത റിപോർട് ചെയ്തിരുന്നു. തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നത് റെയിൽവേ സ്റ്റേഷനിലെ തന്നെ ചില ജീവനക്കാരാണെന്ന് പാസൻജർ അസോസിയേഷനും യാത്രക്കാരും വിമർശനവും ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് നാസർ ചെർക്കളം വിഷയം ഡി ആർ എമിന് മുന്നിൽ അവതരിപ്പിച്ചത്. ഡിവിഷണൽ റെയിൽവേ മാനജർ പ്രശ്നത്തിൽ ഇടപെട്ടത് യാത്രക്കാരും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
Keywords: Nasar Cherkala, News, Kasargod, Kasaragod News, Kerala, Stray Dog, Railway Manager, Nuisance, Station, Ticket, Passenger, Divisional Railway Manager intervened in stray dog nuisance at Kasaragod railway station.