Fine | 'മാലിന്യങ്ങള്‍ കൂട്ടിയിട്ടു'; മധുര്‍ ഗ്രാമപഞ്ചായതിന് പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്!
Feb 14, 2024, 22:50 IST
കാസർകോട്: (KasaragodVartha) മാലിന്യസംസ്‌കരണകേന്ദ്രമായ എംസിഎഫിന് പുറത്ത് ശേഖരിച്ച മാലിന്യങ്ങള്‍ കൂട്ടിയിട്ടുവെന്നതിന് മധുര്‍ ഗ്രാമപഞ്ചായതിന് മാലിന്യസംസ്‌കരണരംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മധൂറിലെ ശിവഗിരി ഹോടെല്‍, ഉളിയത്തടുക്കയിലെ മജസ്റ്റിക് റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തി.
മധുര്‍ ഗ്രാമപഞ്ചായതിനോട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, സ്‌ക്വാഡ് ഓഫീസര്‍ എംടിപി റിയാസ്, സ്‌ക്വാഡ് മെമ്പര്‍ ഇ കെ ഫാസില്‍, മധുര്‍ ഗ്രാമപഞ്ചായത് അസിസ്റ്റന്റ് സെക്രടറി അജയകുമാര്‍, ഹെല്‍ത് ഇന്‍സ്പെക്ടര്‍ രാമചന്ദ്രന്‍, ക്ലര്‍ക് കെ അശോക് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, District enforcement squad fined Madhur panchayat