Collector Visit | ജില്ലാ കളക്ടര്‍ പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു
Mar 29, 2024, 19:07 IST
കാസര്‍കോട്: (KasargodVartha) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, ഉദുമ മണ്ഡലത്തില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ കളക്ടര്‍ സന്ദര്‍ശിച്ച് പരിശോധിച്ചു.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, District Collector, K Inbasekar IAS, Visited, Receive, Centers, Distribution, Polling Materials, Kasargod News, Election, District Collector K Inbasekar IAS visited the receiving centers for the distribution of polling materials.